കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ നടൻ ദിലീപ് മുൻ കൂർ ജാമ്യം തേടി. കേസിൽ ദിലീപടക്കം ഗൂഡാലോചന നടത്തിയെന്നാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്. ദിലീപിൻറെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരാണ് മുൻ കൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തിൽ ദിലീപിനെതിരെ ജാമ്യമില്ലാ വകുപ്പുകളടക്കമാണ് ചുമത്തിയിരിക്കുന്നത്. ദിലീപാണ് ഒന്നാം പ്രതി. അതേസമയം പോലീസ് രജിസ്റ്റർ ചെയ്ത കേസ് കെട്ടിച്ചമച്ചതാണെന്നും വിസ്താരം നീട്ടി വെക്കാനുള്ള ശ്രമമാണിതെന്നുമാണ് ദിലീപ് ചൂണ്ടിക്കാണിക്കുന്ന ഘടകങ്ങൾ.


ALSO READ: Actress attack case | ദിലീപിന്റെ വാട്സ് ആപ്പ് സന്ദേശങ്ങൾ പുറത്ത്; ബാലചന്ദ്ര കുമാറിനെ കാണാൻ ദിലീപ് തിരുവനന്തപുരത്തെത്തി


കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ എസ്.പി കെ.എസ് സുദർശൻ, ഡി.വൈ.എസ്.പി ബൈജു പൌലോസ്. തുടങ്ങിയവരെ ദിലീപിൻറെ നേതൃത്വത്തിൽ അപായപ്പെടുത്തൻ ശ്രമിച്ചെന്നാണ് കേസ്. ഡി.വൈ.എസ്.പി ബൈജു പൌലോസാണ് ഇത് ചൂണ്ടിക്കാട്ടി പരാതി നൽകിയത്.


ALSO READ: Actress Attack Case: ബാലചന്ദ്രകുമാറിന്‍റെ നിര്‍ണ്ണായക രഹസ്യ മൊഴി 12ന്, സംവിധായകന്‍റെ മൊഴിയില്‍ കുടുങ്ങുമോ ദിലീപ്?


കേസ് രജിസ്റ്റർ ചെയ്തത് തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റാണ്. പുതിയ കേസില്‍ ദിലീപിനെ ഉടന്‍ ചോദ്യം ചെയ്യും. ക്രൈം ബ്രാഞ്ച് ചുമതലപ്പെടുത്തുന്ന പുതിയ അന്വേഷണ സംഘമായിരിക്കും ഗൂഢാലോചന കേസ് അന്വേഷിക്കുക. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.