ചെന്നൈ: ജനുവരി ഒന്നിന് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന വനിതാ മതിലിന് പിന്തുണയുമായി നടി സുഹാസിനി. വനിതാ മതില്‍ കേരളത്തെ ഭ്രാന്താലയം ആക്കുന്നത് തടയാനാണെന്നും ഈ ഒത്തൊരുമയെ തടയാന്‍ ഒന്നിനും കഴിയില്ലെന്നും സുഹാസിനി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് സുഹാസിനി പിന്തുണ അറിയിച്ചത്. ജനുവരി ഒന്നാം തീയ്തി പുതുവത്സരം മാത്രമല്ലെന്നും വനിതാ മതില്‍ നിര്‍മ്മിക്കുന്ന ദിവസമാണെന്നും സുഹാസിനി വീഡിയോയില്‍ പറയുന്നു. 


സിമന്റ് കൊണ്ടോ ബ്രിക്‌സ് കൊണ്ടോ അല്ല വനിതാ മതില്‍ നിര്‍മ്മിക്കുന്നത്. കൈകള്‍ കോര്‍ത്ത് വനിതകളാണ് വനിതാ മതില്‍ നിര്‍മ്മിക്കുന്നതെന്നും. കേരളത്തെ ഭ്രാന്താമാക്കാതിരിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യമെന്നും. പുരുഷനും സ്ത്രീയും തമ്മില്‍ വ്യത്യാസമില്ലെന്നും എല്ലാവരും തുല്യരാണെന്നും മുഴുവന്‍ വനിതകളും ഇതില്‍ പങ്കെടുക്കണമെന്നും സുഹാസിനി പറഞ്ഞു.