African Swine Fever: വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
African Swine Fever: വയനാട്ടില്‍ നേരത്തെ പന്നിപ്പനി സ്ഥിരീകരിക്കുകയും പന്നികളെ കൊന്നൊടുക്കുകയും ചെയ്ത സ്ഥലത്തുനിന്നും കിലോമീറ്ററുകള്‍ ദൂരെയുള്ള സ്ഥലത്തെ ഫാമിലാണ് ഇപ്പോള്‍ പന്നിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.
വയനാട്: African Swine Fever: വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. നെന്മേനി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലാണ് വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് നടത്തിയ സാംപിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ഫാമിലെ ഇരുന്നൂറോളം പന്നികളെ കൊല്ലേണ്ടി വരുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.
വയനാട്ടില്‍ നേരത്തെ പന്നിപ്പനി സ്ഥിരീകരിക്കുകയും പന്നികളെ കൊന്നൊടുക്കുകയും ചെയ്ത സ്ഥലത്തുനിന്നും കിലോമീറ്ററുകള്‍ ദൂരെയുള്ള സ്ഥലത്തെ ഫാമിലാണ് ഇപ്പോള്‍ പന്നിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ 200 പന്നികളാണ് ഉള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ രോഗം സ്ഥിരീകരിച്ച ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളുണ്ടെങ്കില്‍ അതിലെ എല്ലാ പന്നികളേയും കൊന്നൊടുക്കാനാണ് തീരുമാനം.
Also Read: കാമുകിയുടെ തലയിൽ പേൻ നോക്കുന്ന കാമുകൻ, വീഡിയോ കണ്ടാൽ ഞെട്ടും!
ഇതിനിടയിൽ വയനാടിന് പുറമേ കണ്ണൂരിലും പന്നിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കണിച്ചാല്‍ പഞ്ചായത്തിലെ സ്വകാര്യ പന്നിഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ നൂറിലധികം പന്നികളാണ് ഉള്ളത്. ഫാമിലെ 93 പന്നികളേയും ഒരു കിലോമീറ്റര്‍ ചുറ്റളവിലെ 175 പന്നികളേയും കൊന്നൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ 10 കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകൾ നിരീക്ഷണത്തിലാക്കുകയും ഇതിനായി രണ്ട് സംഘങ്ങളെ നിയോഗിച്ചതായും ജില്ലാ മൃഗ സംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...