തൃശൂര്‍: നാട് ലോകകപ്പ് ലഹരിയിലേക്ക് എത്തുമ്പോൾ 1994 അമേരിക്കൻ ലോകകപ്പിന്റെ മാതൃകയുമായി ശ്രദ്ധേയനാവുകയാണ് ഗുരുവായൂർ സ്വദേശി ഉണ്ണികൃഷ്ണൻ.  28 വർഷങ്ങൾക്ക് ശേഷവും ലോകകപ്പ് മാതൃകയുമായി കാൽപന്തുകളിയുടെ ഓർമ്മകൾ ഉണർത്തുകയാണ് ഈ ഫുട്ബോൾ പ്രേമി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗുരുവായൂർ കാരയൂർ  സ്വദേശി കളരിക്കൽ വീട്ടിൽ ഉണ്ണികൃഷ്ണനാണ് 1994ൽ നടന്ന അമേരിക്കൻ  ലോകകപ്പ് മാതൃക നിർമ്മിച്ചത്. യഥാർത്ഥ കപ്പിന്റെ അതേ വലുപ്പത്തിലും തൂക്കത്തിലും പണിതീർത്ത അന്നത്തെ ലോകകപ്പ് മാതൃക ഇന്നും സൂക്ഷിച്ചു വച്ചിരിക്കുകയാണ്. 

Read Also: Milk Price Hike: മിൽമ പാൽ വില ലീറ്ററിന് 6 രൂപ കൂടും; പുതുക്കിയ വില ഡിസംബർ 1 മുതൽ


തന്റെ ഇരുപതാം വയസ്സിൽ സിമന്റ് കൊണ്ട് തീർത്ത  കപ്പിന്  30.5 അടി ഉയരവും അഞ്ച് കിലോ തൂക്കവുമാണുള്ളത്. ഭാരമുള്ളതിനാൽ  ഈ കപ്പ് കയ്യിലെന്താനും പണി തന്നെയാണ്. എന്നാൽ 28 വർഷത്തിന്റെ പഴക്കത്തിൽ കപ്പിന് മങ്ങൽ വന്നെങ്കിലും  പിന്നീട് ഗോൾഡൻ പെയിന്റ് അടിച്ച്  മിനുക്കിയെടുത്തു. 


മമ്മിയൂർ ദേവസ്വം ജീവനക്കാരനായ  ഇദ്ദേഹം ഒരു ബ്രസീൽ ആരാധകൻ കൂടിയാണ്.  1994 ലെ ബ്രസീൽ ഇറ്റലിയൻ പോരാട്ടത്തെക്കുറിച്ചും ബ്രസീൽ ജേതാക്കളായതും പറയുവാൻ ഇദ്ദേഹത്തിന് നൂറ് നാവാണ്. കരവിരുതിൽ വിസ്മയം തീർക്കുന്ന ഇദ്ദേഹം മുൻപും നിരവധിരൂപങ്ങൾ നിർമ്മിച്ചിട്ടുണ്ട്. അതിയായ ഫുട്ബോൾ ആരാധനയാണ് ഇത്തരത്തിൽ കപ്പ്  ഉണ്ടാക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.