തിരുവനന്തപുരം: രാത്രി 8 മണി കഴിഞ്ഞാൽ യാത്രക്കാരായ സ്ത്രീകൾ പറയുന്നിടത്ത് ബസ് നിർത്തണമെന്ന് ​ഗതാ​ഗത മന്ത്രി കെ.ബി ​ഗണേഷ് കുമാർ. സൂപ്പർ ഫാസ്റ്റും അതിന് താഴേയ്ക്കുള്ള വണ്ടിയും സ്ത്രീകൾ പറയുന്നിടുത്ത് നിർത്തിക്കൊടുക്കണം. ഈ നിമിഷം മുതൽ സ്റ്റോപ്പിൽ മാത്രമേ നിർത്തുകയുള്ളുവെന്ന നിർബന്ധബുദ്ധി ഉപേക്ഷിക്കണമെന്നും അതിന്റെ പേരിൽ ഏതെങ്കിലും ഉദ്യോഗസ്ഥൻ നടപടിയെടുത്താൽ അവർക്ക് എതിരെ താൻ നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

യാത്രക്കാരോട് കൂടെയുള്ളത് സഹോദരിയാണോ, ഭാര്യയാണോ, കാമുകിയാണോ എന്ന് ചോദിക്കരുതെന്ന് മന്ത്രി പറഞ്ഞു. അങ്ങനെ ചോദ്യം ചെയ്യുന്ന കണ്ടക്ടർമാരുടെ നടപടികൾ തെറ്റാണെന്നാണ് വിശ്വസിക്കുന്നത്. ഒരു സ്ത്രീക്കും പുരുഷനും ഒരുമിച്ച് യാത്ര ചെയ്യാൻ രാജ്യത്തെ നിയമം അനുവദിക്കുന്നുണ്ട്. അതുകൊണ്ട് അത്തരം ചോദ്യങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. 


ALSO READ: സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്; പല തവണ പീഡിപ്പിച്ചെന്ന് യുവനടി


മദ്യപിച്ച്‌ കെഎസ്ആർടിസി ജീവനക്കാർ ജോലിക്ക് വരാൻ പാടില്ല. മദ്യപിക്കുന്നത് കുറ്റമാണെന്നല്ല. മദ്യപിച്ച് കഴിഞ്ഞാൽ അതിന്റെ ഗന്ധം ബസിലെ യാത്ര ചെയ്യുന്ന മറ്റുള്ളവർക്ക് ഇഷ്ടപ്പെടില്ല. തലേന്ന് കഴിച്ചതോ അല്ലെങ്കിൽ അന്ന് കഴിച്ചതോ ആയ മദ്യത്തിന്റെ ദുർഗന്ധം സ്ത്രീകൾക്കും കുട്ടികൾക്കും സഹിക്കാൻ പറ്റുന്നതല്ലെന്നും  അതുകൊണ്ട് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്ത് വിലകളയരുതെന്നും ഗണേഷ് കുമാർ പറഞ്ഞു. 


യാത്രക്കാർ വണ്ടിയിൽ കയറണം എന്നുള്ളത് മാത്രമാണ് കെഎസ്ആർടിസിയുടെ ആവശ്യമെന്നും ബസിൽ കയറുന്ന യാത്രക്കാരാണ് യജമാനനെന്നും കെഎസ്ആർടിസിയിലേയും സ്വിഫ്റ്റിലേയും കണ്ടക്ടർമാർക്ക് നൽകിയ ലഘുസന്ദേശത്തിൽ മന്ത്രി പറഞ്ഞു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്