Rape case against Omar Lulu: സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്; പല തവണ പീഡിപ്പിച്ചെന്ന് യുവനടി

Rape case against director Omar Lulu: സിനിമയിൽ അവസരം നൽകാമെന്ന് വിശ്വസിച്ച് പല സ്ഥലങ്ങളിൽ വെച്ച് ബലാത്സംഗം ചെയ്തെന്നാണ് യുവ നടിയുടെ പരാതിയിൽ പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 28, 2024, 08:17 PM IST
  • നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി.
  • ന‌ടിയുടെ ആരോപണത്തിനെതതിരെ ഒമർ ലുലു രം​ഗത്തെത്തി.
  • നെടുമ്പാശ്ശേരി പോലീസ് ഉടൻ ഒമർ ലുലുവിനെ ചോദ്യം ചെയ്യുമെന്നാണ് വിവരം.
Rape case against Omar Lulu: സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്; പല തവണ പീഡിപ്പിച്ചെന്ന് യുവനടി

കൊച്ചി: പ്രശസ്ത സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തെന്ന യുവ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി. 

സനിമയിൽ അവസരം നൽകാമെന്ന് വിശ്വസിപ്പിച്ചും സൗഹൃദം നടിച്ചും കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ പല സ്ഥലങ്ങളിൽ വെച്ച് തന്നെ ഒമർ ലുലു ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. കൊച്ചിയിൽ താമസിക്കുന്ന നടിയാണ് പരാതി നൽകിയിരിക്കുന്നത്. കൊച്ചി സിറ്റി പോലീസിന് നൽകിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പോലീസിന് കൈമാറുകയായിരുന്നു. നെടുമ്പാശ്ശേരി പോലീസ് ഉടൻ ഒമർ ലുലുവിനെ ചോദ്യം ചെയ്യുമെന്നാണ് വിവരം. 

ALSO READ: സൗദിയിൽ ആദ്യ ആഴ്ചയിൽ എല്ലാ മലയാള ചിത്രങ്ങളെയും പിന്തള്ളി 'ടർബോ'; മമ്മൂട്ടിയുടെ ബോക്‌സ് ഓഫീസ് വേട്ട തുടരുന്നു

അതേസമയം, ന‌ടിയുടെ ആരോപണത്തിനെതതിരെ ഒമർ ലുലു രം​ഗത്തെത്തി. ആദ്യം സൗഹൃദം ഉണ്ടായിരുന്നുവെന്നും നടിയോടൊപ്പം പല സ്ഥലങ്ങളിലും യാത്ര ചെയ്തിട്ടുണ്ടെന്നും ഒമർ ലുലു പറഞ്ഞു. പിന്നീട് ആ സൗഹൃദം ഉപേക്ഷിക്കേണ്ടി വന്നെന്നും ഈ വ്യക്തിവൈരാഗ്യം മൂലമാണ് പരാതിയെന്നുമാണ് ഒമർ ലുലു പറയുന്നത്.    

‘ബാഡ് ബോയ്സ്’ എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് ഒമർ ലുലു. ഈ ചിത്രത്തിൽ റഹ്മാനാണ് നായകനായി എത്തുന്നത്.   റഹ്മാനോടൊപ്പം ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്നുണ്ട് എന്നതാണ് സവിശേഷത. ഷീലു എബ്രഹാം, ആരാധ്യ ആൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ചിത്രം എബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News