Agriculture Compensation| പ്രകൃഷി ക്ഷോഭം മൂലമുണ്ടാവുന്ന കൃഷി നാശത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാൻ സഞ്ചിത നിധി
കേന്ദ്ര സർക്കാരിന്റെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നുമുള്ള നഷ്ട പരിഹാരവും ലഭ്യമാക്കുന്നതാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃഷി ക്ഷോഭം മൂലമുണ്ടാവുന്ന കൃഷി നാശത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാൻ ധനകാര്യ വകുപ്പുമായി കൂടിയാലോചിച്ച് സഞ്ചിത നിധി രൂപീകരിക്കും. വിളനാശത്തിലൂടെയുണ്ടാകുന്ന കർഷകന്റെ നഷ്ടം നികത്താൻ സഞ്ചിത നിധി ഏറെ സഹായകമാകും.
കൃഷി വകുപ്പിന്റെ Online സംവിധാനമായ AIMS പോർട്ടൽ വഴി ലഭ്യമായ പ്രാഥമിക വിവര ശേഖരണ റിപ്പോർട്ട് പ്രകാരം 12/10/2021 മുതൽ 28/10/2021 വരെ 451.65 കോടി രൂപയുടെ വിളനാശം സംഭവിച്ചിട്ടുള്ളതായി കണക്കാക്കിയിട്ടുണ്ട്.
ALSO READ: Motor Vehicle Documents| വീണ്ടും ഇളവ്,വാഹന രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി
നെല്ല്, വാഴ, പച്ചക്കറി, കിഴങ്ങ് വർഗ്ഗങ്ങൾ, റബ്ബർ എന്നീ വിളകൾക്കാണ് കൂടുതൽ നാശം സംഭവിച്ചിട്ടുള്ളതായി കണക്കാക്കിയിരിക്കുന്നത്.
കൂടാതെ കേന്ദ്ര സർക്കാരിന്റെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നുമുള്ള നഷ്ട പരിഹാരവും ലഭ്യമാക്കുന്നതാണ്.
ALSO READ: World Stroke Day 2021| സ്‌ട്രോക്ക് ബോധവത്ക്കരണ ബാനര്‍ മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു
കൃഷിയിടങ്ങളിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനും ഉരുൾ പൊട്ടി കൃഷിയിടം ഒലിച്ചുപോയി ഉണ്ടാകുന്ന നഷ്ടത്തിനും, മടകളുടെ പുനർ നിർമ്മാണത്തിനുമുള്ള നഷ്ടപരിഹാരം ബന്ധപ്പെട്ട ജില്ലാ കളക്ടർ മുഖേന സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും ലഭ്യമാക്കുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...