Motor Vehicle Documents| വീണ്ടും ഇളവ്,വാഹന രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി

1989-ലെ മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പ്രകാരമുള്ള  വാഹന രേഖകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്.

Written by - Zee Malayalam News Desk | Last Updated : Oct 29, 2021, 04:02 PM IST
  • മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പ്രകാരമുള്ള വാഹന രേഖകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്.
  • നടപടികൾ പൂർത്തായാവാത്തതതും പെൻഡിങ്ങ് ഫയലുകളുടെ എണ്ണം കൂടിയതുമാണ് നടപടികൾ നീട്ടിയത്.
  • ഇത് രണ്ടാം തവണയാണ് രേഖകളുടെ കാലാവധി ദീർഘിപ്പിക്കുന്നത്.
Motor Vehicle Documents| വീണ്ടും ഇളവ്,വാഹന രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി.ഡ്രൈവിംഗ് ലൈസന്‍സ്, ലേണേഴ്സ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള  രേഖകളുടെ കാലാവധിയാണ് നീട്ടിയത്.
 
1989-ലെ മോട്ടോര്‍ വാഹന ചട്ടങ്ങള്‍ പ്രകാരമുള്ള  വാഹന രേഖകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ നേരത്തെ നീട്ടിയ കാലാവധി ഒക്ടോബര്‍ 31-ന് അവസാനിക്കുകയായിരുന്നു. നടപടികൾ പൂർത്തായാവാത്തതതും പെൻഡിങ്ങ് ഫയലുകളുടെ എണ്ണം കൂടിയതുമാണ് നടപടികൾ നീട്ടിയത്.

ALSO READ : Mullaperiyar Dam Opened: മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; 3,4 ഷട്ടറുകളാണ് ഉയർത്തിയത്

സാരഥി, വാഹന്‍ എന്നീ സോഫ്റ്റ് വെയറുകളില്‍ ആവശ്യമായ മാറ്റം വരുത്തുവാന്‍ നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്സ് സെന്ററിനോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. ഇത് രണ്ടാം തവണയാണ് രേഖകളുടെ കാലാവധി ദീർഘിപ്പിക്കുന്നത്.
 

കോവിഡ് മൂലമുള്ള പ്രശ്നങ്ങളില്‍ നിന്നും സംസ്ഥാനം ഇനിയും സാധാരണ നില കൈവരിച്ചിട്ടില്ലാത്തതിനാല്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള രേഖകള്‍ പുതുക്കാന്‍ സാവകാശം വേണമെന്ന വിവിധ തലങ്ങളില്‍ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News