AI Training for Teachers: കേരളത്തിൽ 80, 000 സ്കൂൾ അധ്യാപകർക്ക് എഐ പരിശീലനം; ഇന്ത്യയിൽ ഇതാദ്യം
Kerala Schools: കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) മെയ് 2 മുതൽ നടത്തുന്ന ത്രിദിന പരിശീലനം 8 മുതൽ 12 വരെ ക്ലാസുകളിലെ 80,000 അധ്യാപകർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം: കേരളത്തിൽ 80000 സ്കൂൾ അധ്യാപകർ എഐ പരിശീലനം നേടാൻ ഒരുങ്ങുന്നു. അധ്യാപകർ എഐ പരിശീലനം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) മെയ് 2 മുതൽ നടത്തുന്ന ത്രിദിന പരിശീലനം 8 മുതൽ 12 വരെ ക്ലാസുകളിലെ 80,000 അധ്യാപകർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്. 2024 ഓഗസ്റ്റ് ആകുമ്പോഴേക്കും ആവശ്യമായ പരിശീലനം നൽകാനാണ് ഉദ്ദേശിക്കുന്നത്.
എഐ ടൂളുകൾ ഉപയോഗിച്ചുകൊണ്ട് പിഡിഎഫുകൾ, ചിത്രങ്ങൾ, വീഡിയോകൾ, ഡോക്യുമെന്റുകൾ എന്നിവ നിലനിർത്തുന്നതിനും പുതിയത് സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള പരിശീലനം ആണ് നൽകുന്നത്. വിവിധ പാഠ്യ വിഷയങ്ങളിലെ വിവരങ്ങൾ എഐ ഉപയോഗിച്ച് കുട്ടികൾക്ക് ലളിതവും വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നതും ആകുന്ന തരത്തിൽ ദൃശ്യങ്ങളോ, വീഡിയോകളോ, കാർട്ടൂണുകളോ, പെയിന്റിങ്ങുകളോ ആക്കി മാറ്റാനും. ചിത്രങ്ങൾക്ക് ആവശ്യമായ ടെക്സ്റ്റുകൾ അതിൽ ഉൾപ്പെടുത്തുവാൻ ആവശ്യമായ പരിശീലനങ്ങളും ഇതിൽ ഉൾപ്പെടും.
ALSO READ: തൃശ്ശൂർ പൂരം: സുരേഷ് ഗോപിയുടെ ഇടപെടൽ തങ്ങൾ വിളിച്ചിട്ടല്ലെന്ന് ദേവസ്വം ഭാരവാഹികൾ
യൂണിറ്റ് ടെസ്റ്റുകൾ ഉൾപ്പെടെ വിവിധ ചോദ്യ ഫോർമാറ്റുകൾ രൂപകൽപ്പന ചെയ്യാനും ഈ പരിശീലനം ലഭിക്കുന്നതോടെ എഐന്റെ സഹായത്തോടെ അധ്യാപകർക്ക് തയ്യാറാക്കാൻ സാധിക്കും. പരിശീലനം ലഭിച്ച 25 അധ്യാപകർ വീതം ഓരോ ബാച്ചിലും ഉണ്ടായിരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. എഐ ടൂളുകൾ ഉപയോഗിച്ച് കാര്യങ്ങൾ ചെയ്യുമ്പോൾ ഡാറ്റയുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി കൈറ്റ് അധ്യാപകർക്കായി G-Suite എന്ന പേരിൽ അക്കൗണ്ടുകൾ രൂപകല്പന ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കുക, പഠനം രസകരമാക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.