നെടുമ്പാശേരി: AirArabia Emergency Landing: യാത്രക്കിടെ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്ത എയർ അറേബ്യ G9-426 വിമാനം കൊച്ചിയിൽ സുരക്ഷിമായി ലാൻഡ് ചെയ്തു.  നെടുമ്പാശേരി വിമാനത്താവളത്തെ മുക്കാൽ മണിക്കൂർ  മുൾമുനയിൽ നിർത്തിയ ശേഷമായിരുന്നു വിമാനം ലാൻഡ് ചെയ്തത്.  രാത്രി 7.13നായിരുന്ന ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്നത്, പക്ഷെ ലാൻഡ് ചെയ്തത് 7.29 നായിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: SpiceJet Emergency Landing : സ്പൈസ്ജെറ്റിന്റെ മറ്റൊരു വിമാനവും അടിയന്തരമായി മുംബൈയിൽ ഇറക്കി; ഇന്ന് ഇത് രണ്ടാം തവണ


222 യാത്രക്കാരും 7 ജീവനക്കാരുമായി പുറപ്പെട്ട എയർ  അറേബ്യ G9-426 വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകാറിലാണെന്ന് ലാൻഡിംഗിന് മുന്നോടിയായുള്ള പരിശോധനയിലാണ് പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടത്.  ശേഷം വൈകിട്ട് 6.41ന് തന്നെ വിമാനത്താവളത്തിലെ എയർ ട്രാഫിക്ക് കണ്‍ട്രോളുമായി പൈലറ്റ് ബന്ധപ്പെടുകയും എമർജൻസി ലാൻഡിംഗിന് സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിമാനത്താവളത്തിൽ വിവരം എത്തിയ ഉടൻ തന്നെ അടിയന്തര സാഹചര്യം നേരിടാനുള്ള സംവിധാനം അധികൃതർ ഒരുക്കുകയും ചെയ്തു.


Also Read: Viral Video: എലി കുളിക്കുന്നത് കണ്ടിട്ടുണ്ടോ..? അതും സോപ്പ് ഉപയോഗിച്ച്..! വീഡിയോ വൈറലാകുന്നു


അഗ്നിശമന സേന, ആംബുലൻസ്, സിഐഎസ്എഫ് സംവിധാനങ്ങൾ എല്ലാം ഒരുക്കി വിമാനത്താവള മേഖലയാകെ സമ്പൂർണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശേഷം 7.13 ന് ഇറങ്ങേണ്ട വിമാനം പത്ത് മിനിറ്റിലേറെ വിമാനത്താവളത്തിന് മേലെ വട്ടം കറങ്ങിയ ശേഷം രാത്രി 7.29 ന് വിമാനമിറക്കുകയായിരുന്നു. ഹൈട്രോളിക്ക് സംവിധാനം തകരാറിലായിരുന്നുവെങ്കിലും സുരക്ഷിതമായി വിമാനം ലാൻഡ് ചെയ്തു.  


Also Read: ടോയ്‌ലറ്റിൽ നിന്നും പെട്ടെന്ന് മൂർഖൻ പുറത്തേക്ക്..! വീഡിയോ കണ്ടാൽ ഞെട്ടും


എമർജൻസി ലാൻഡിംഗ് വേണ്ടി വന്നതിനാൽ കൃത്യമായ മുൻകരുതൽ അധികൃതർ സ്വീകരിച്ചിരുന്നു.  റണ്‍വേയിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ വഴിത്തിരിച്ചു വിടേണ്ടിവന്നു. എയർഅറേബ്യ വിമാനം ലാൻഡ് ചെയ്തതോടെ വളരെ വേഗം യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയിരുന്നു.  യാത്ര മുടങ്ങിയെങ്കിലും ജീവൻ രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലായിരുന്നു യാത്രക്കാർ. ശേഷം രാത്രി എട്ടേകാലോടെ വിമാനത്താവളത്തിലെ അടിയന്തരാവസ്ഥ പിൻവലിക്കുകയും സർവീസുകൾ സാധാരണ നിലയിലാക്കുകയും ചെയ്‌തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.