Viral Video: എലി കുളിക്കുന്നത് കണ്ടിട്ടുണ്ടോ..? അതും സോപ്പ് ഉപയോഗിച്ച്..! വീഡിയോ വൈറലാകുന്നു

Viral Video: നിങ്ങൾ എപ്പോഴെങ്കിലും എലി കുളിക്കുന്നത് കണ്ടിട്ടുണ്ടോ? അതും മനുഷ്യരെ പോലെ സോപ്പുകൊണ്ട് ഉരച്ച്.  ഇനി കണ്ടിട്ടില്ലെങ്കിൽ ഇപ്പോൾ തന്നെ ഈ വീഡിയോ കാണുക. ഇതിൽ ഒരു എലി കുളിമുറിയിൽ സോപ്പുപയോഗിച്ച് സ്വയം കുളിക്കുന്ന രസകരമായ ദൃശ്യം നിങ്ങൾക്ക് കാണാൻ കഴിയും.  

Written by - Ajitha Kumari | Last Updated : Jul 15, 2022, 08:02 PM IST
  • നിങ്ങൾ എപ്പോഴെങ്കിലും എലി കുളിക്കുന്നത് കണ്ടിട്ടുണ്ടോ?
  • അതും മനുഷ്യരെ പോലെ സോപ്പുകൊണ്ട് ഉരച്ച്.
Viral Video: എലി കുളിക്കുന്നത് കണ്ടിട്ടുണ്ടോ..? അതും സോപ്പ് ഉപയോഗിച്ച്..! വീഡിയോ വൈറലാകുന്നു

Viral Video: നല്ല ആരോഗ്യത്തിന്റെ ലക്ഷണങ്ങളിൽ ഒന്ന് ശുചിത്വമാണ് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ.  ഭക്ഷണം കഴിക്കുക, കുടിക്കുക, വാഷ്‌റൂമിൽ പോകുക എന്നിവ നമ്മുടെ ദിനചര്യയുടെ ഭാഗമാണ് അതുപോലെ തന്നെയാണ് കുളിക്കുന്ന കാര്യവും.  അതായത് ദിവസവും കുളിക്കുന്നത് ഉത്തമമാണ്. കാരണം ഇതിലൂടെ നമ്മുടെ മനസ് മാത്രമല്ല ഫ്രഷ് ആകുന്നത് ഒപ്പം ശരീരവും ഊർജ്ജം നിലനിർത്തും. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും എലി കുളിക്കുന്നത് കണ്ടിട്ടുണ്ടോ? അതും മനുഷ്യരെപ്പോലെ ഉരച്ചുരച്ച്.  

Also Read: ടോയ്‌ലറ്റിൽ നിന്നും പെട്ടെന്ന് മൂർഖൻ പുറത്തേക്ക്..! വീഡിയോ കണ്ടാൽ ഞെട്ടും 

കണ്ടിട്ടില്ലെങ്കിൽ ഉടൻ  കാണുക. വൈറലാകുന്ന ഈ വീഡോയിൽ എലി കുളിമുറിയിൽ സോപ്പ് ഉപയോഗിച്ച് സ്വയം കുളിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. ഈ വീഡിയോ കണ്ടാൽ നിങ്ങൾക്ക് ചിരി നിർത്താൻ കഴിയില്ല എന്നത് വാസ്തവമായ കാര്യമാണ്.  കാരണം ഇത്തരമൊരു കാഴ്ച നിങ്ങൾ മുൻപ് കണ്ടിട്ടുണ്ടാവില്ല. 

Also Read: ആനക്കുഞ്ഞ് ഉണർന്നില്ല, കരളുപിടഞ്ഞ് അമ്മയാന! ഒടുവിൽ ഉണർത്താൻ പ്രയോഗിച്ച സൂത്രം...! 

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോ വളരെക്കുറച്ച് സെക്കൻഡുകൾ മാത്രമുള്ളതാണ്.  എങ്കിലും ഈ വീഡിയോ കണ്ടാൽ നിങ്ങളും പറഞ്ഞു പോകും കൊള്ളാല്ലോ ഈ എലിയെന്ന്.   എന്തായാലും ഈ വീഡിയോ ശരിക്കും അത്ഭുതകരമാണ്. ഇത് കണ്ടു കഴിഞ്ഞാൽ നിങ്ങൾക്ക് ചിരിയടക്കാൻ കഴിയില്ല. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും നിരവധി പേർ ലൈക്ക് ചെയ്യുന്നുമുണ്ട്. വീഡിയോ കാണാം...

 

വൈറലാകുന്ന എലിയുടെ ഈ രസകരമായ വീഡിയോ @Tom_Morrow_  എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വെറും 39 സെക്കൻഡ് മാത്രം  ദൈർഘ്യമുള്ള ഈ ക്ലിപ്പ് ഇൻറർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണ്. ഈ വീഡിയോ സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുകയാണ്. വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്.  വീഡിയോ കണ്ടവർ വീണ്ടും വീണ്ടും കാണുകയാണ്. വീഡിയോ ശരിക്കുമുള്ളതാണോ എന്നുവരെ കമന്റുകളിലൂടെ പലരും ചോദിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News