കുവൈറ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം രാത്രി ഒന്‍പതരയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

കുവൈത്തില്‍ നിന്നും ഉച്ചയ്ക്ക് 1.45നു പുറപ്പെട്ട വിമാനത്തില്‍ 177 പ്രവാസികളാണ് ഉണ്ടായിരുന്നത്. ഇവര്‍ക്കൊപ്പം നാല് കൈക്കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. സന്ദര്‍ശക വിസയിലെത്തി കുടുങ്ങിയ 30 പേര്‍‍, 48 ഗര്‍ഭിണികള്‍, നാട്ടിലെത്തി അടിയന്തിര ചികിത്സ ലഭിക്കേണ്ട 77 പേര്‍, 22 തൊഴിലാളികള്‍ എന്നിവരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 


കുവൈത്ത് വിമാനത്താവളത്തില്‍ തെര്‍മല്‍ സ്കാന്‍ നടത്തി പനിയില്ലെന്നു ഉറപ്പ് വരുത്തിയവരെ മാത്രമാണ് വിമാനത്തില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, ഇവര്‍ക്ക് റാപിഡ് ടെസ്റ്റുകള്‍ നടത്തിയില്ല. യാത്രക്കാരുടെ പട്ടികയില്‍ ഇടം നേടാനാകാത്തതിനെ തുടര്‍ന്ന് ഗര്‍ഭിണികള്‍ ഉള്‍പ്പടെയുള്ളവര്‍ കുവൈത്ത് വിമാനത്താവളത്തില്‍ പ്രതിഷേധിച്ചിരുന്നു. 


ഞായറാഴ്ച മുതല്‍ കുവൈത്തില്‍ സമ്പൂര്‍ണ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളിലെ വിമാന സര്‍വീസുകളുടെ കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് റിപ്പോര്‍ട്ട്.