Thiruvananthapuram : കൊല്ലം കുണ്ടറയിൽ NCP നേതാവ് യുവമോർച്ച് പ്രവർത്തകയെ കയറിപിടിച്ച സംഭവം ഒതുക്കി തീർക്കാൻ AK ശശീന്ദ്രൻ (AK Saseendran) ശ്രമിച്ചുയെന്ന വിവാദത്തിൽ മന്ത്രിക്ക് എൻസിപി ക്ലീൻ ചിറ്റ് നൽകി. എൻസിപി സംസ്ഥാന അധ്യക്ഷൻ PC ചാക്കോ (PC Chacko) നിയോഗിച്ച അന്വേഷണ സമിതിയാണ് AK ശശീന്ദ്രന് ക്ലീൻ ചിറ്റ് നൽകിയത്


COMMERCIAL BREAK
SCROLL TO CONTINUE READING

മന്ത്രി പാർട്ടിക്കുള്ളിലെ പ്രശ്ന പരിഹാരത്തിനാണ് ശ്രമിച്ചത്. അതുകൊണ്ടാണ് പരാതിക്കാരിയായ എൻസിപി നേതവായ അച്ഛനെ ഫോണിൽ വിളിച്ചതെന്ന് അന്വേഷണ സമിതിയുടെ കണ്ടെത്തൽ.


ALSO READ : AK Saseendran മുഖ്യമന്ത്രിയെ കണ്ടു; പിന്തുണച്ച് എൻസിപി, രാജി ആവശ്യപ്പെടാതെ CPM


NCP പാർട്ടിക്കുള്ളിലെ പ്രദേശിക പ്രശ്നമാണ് വിവാദമായ പരാതിക്ക് വഴിതെളിയിച്ചതെന്നാണ് കമ്മീഷന്റെ ഭാഗം. മന്ത്രി ഇടപ്പെട്ടത് എൻസിപിയുടെ സംസ്ഥാന ഭാരവാഹി ആവശ്യപ്പെട്ടിട്ടാണ്. ഇതിനിടയിൽ യുവതിക്കെതിരെ എൻസിപിയുടെ സമൂഹമാധ്യമത്തിൽ ഒരു പോസ്റ്റ് ഇട്ടതോടെയാണ് പരാതി നൽകാൻ യുവതിയെ പ്രേരിപ്പച്ചത്.


ALSO READ : AK Saseendran രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ UDF, വിഷയം നിയമസഭയിൽ ഉന്നയിച്ചേക്കും


അതേസമയം AK ശശീന്ദ്രൻ രാജിവെക്കേണ്ട എന്ന നിലപാടിലാണ് എൻസിപിയും സിപിഎമ്മും. കേസിൽ ഇരയെ അപമാനിക്കുന്ന തരത്തിൽ മന്ത്രിയുടെ ഭാ​ഗത്ത് നിന്ന് ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് സിപിഎമ്മും ഇടത് മുന്നണിയും വിലയിരുത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. മന്ത്രിക്ക് ജാ​ഗ്രതക്കുറവുണ്ടായി. ദുരുദ്ദേശപരമായി മന്ത്രി ഒന്നും ചെയ്തിട്ടില്ല. ഇരയുടെ അച്ഛനുമായി മന്ത്രി സംസാരിച്ചത് അധികാരത്തിന്റെ സ്വരത്തിലല്ല. രണ്ട് പാർട്ടി പ്രവർത്തകർ തമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് മാത്രമാണ് മന്ത്രി ഉദ്ദേശിച്ചതെന്നുമാണ് CPM വിലയിരുത്തൽ.


ALSO READ : പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമം: ശശീന്ദ്രനെതിരായ പരാതി NCP അന്വേഷിക്കും


ശശീന്ദ്രൻ രാജിവയ്ക്കേണ്ടതില്ലെന്ന് NCP സംസ്ഥാന അധ്യക്ഷൻ PC ചാക്കോ വ്യക്തമാക്കി. പാർട്ടി ശശീന്ദ്രന്റെ രാജി ആവശ്യപ്പെടില്ല. ശശീന്ദ്രൻ ഫോൺ ചെയ്തത് പാർട്ടിയിലെ പ്രശ്നം പരിഹരിക്കാനാണ്. കേരളത്തിലെ ഒരു മുൻമുഖ്യമന്ത്രിക്കെതിരെ ഒന്നിലേറെ സ്ത്രീകൾ നിലപാട് എടുത്തിരുന്നു. അദ്ദേഹം രാജിവെച്ചില്ല. ആരോപണങ്ങൾ ഉന്നയിച്ചാൽ ആരും രാജിവെയ്ക്കില്ല. ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ മാത്രമേ രാജിവയ്ക്കൂവെന്നും പിസി ചാക്കോ വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക