Kannur : ഷുഹൈബ് വധക്കേസിലെ (Shuhaib Murder Case) പ്രതിയും കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യപ്പെട്ട ആകാശ് തിലങ്കരി (Akash Thillenkeri) സഞ്ചരിച്ച കാർ കണ്ണൂരിൽ അപകടത്തിൽ പെട്ടു. പുലെർച്ചെ രണ്ട് മണിക്കാണ് അപകടം. കുത്തുപറമ്പിൽ നിന്ന് തിലങ്കരിയേലേക്ക് പോകുന്നതിനിടെയാണ് അപകടം. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രഥമിക വിവരം അനുസരിച്ച് ആകാശ് തില്ലങ്കരിയും സുഹൃത്തുക്കളും ജന്മദിന ആഘോഷ പരിപാടിയിൽ പങ്കെടുത്ത മടങ്ങവെയാണ് അപകടം എന്ന് പോലീസ്. കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.


ALSO READ : Karippur gold smuggling case: അന്വേഷണ സംഘത്തെ വാഹനമിടിച്ച് കൊല്ലാൻ പദ്ധതിയിട്ടതായി പൊലീസ്


നിയന്ത്രണം വിട്ട കാർ റോഡരികിലെ സിമിന്റെ കട്ടയിൽ ഇടിക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ മത്സരം ഓട്ടം അടക്കം സംശയിക്കുന്നുയെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം പൊലീസ് നടത്തി വരികായാണ്.


ALSO READ : Arjun Ayanki's Friend : അർജുൻ ആയങ്കിയുടെ സുഹൃത്ത് അപകടത്തിൽ മരിച്ചു


ആകാശ് തില്ലങ്കരിയെ കൂടാതെ സുഹൃത്തുക്കളായ അശ്വിൻ, ഷിബിൻ, അഖിൽ എന്നീ സുഹൃത്തുക്കളായിരുന്നു കൂടെ കാറിലുണ്ടായിരുന്നത്. ഇതിൽ തല പരിക്കേറ്റ അശ്വിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.  പരിക്ക് സാരമുള്ളതിനാൽ അഖിലെ ഐസിയുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് നാല് പേരുയും പ്രവേശിപ്പിച്ചിരിക്കുന്നത്. 


നേരത്തെ ജൂലൈയിൽ കരിപ്പൂർ കേസിലെ മുഖ്യപ്രതിയായ അർജുൻ ആയങ്കിയുടെ സുഹൃത്തും വാഹനപകടത്തിൽ മരണപ്പെട്ടിരുന്നു. കേസിൽ റമീസിന്റെ വീട്ടിൽ കസ്റ്റംസ്  റെയ്ഡ് നടത്തിയിരുന്നു. റമീസിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നുള്ള റിപ്പോർട്ടുകൾ അന്നുണ്ടായിരുന്നു.


ALSO READ : Karipur Gold Smuggling : അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ അപകട മരണത്തിന് കാരണമായ കാറോടിച്ചയാൾ മരിച്ചു, അശ്വിനെ രക്തം ഛർദിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു


കരിപ്പൂർ സ്വർണക്കടത്ത് കേസിലെ എല്ലാ പ്രതികൾക്കും ആകാശ് തിലങ്കരിയുമായി ബന്ധമുണ്ടായിരുന്നു. ഇതിന്റെ അടസ്ഥാനത്തിലായിരുന്നു തിലങ്കരിയെ കസ്റ്റംസ് ചോദ്യം ചെയ്തത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.