Karipur Gold Smuggling : അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ അപകട മരണത്തിന് കാരണമായ കാറോടിച്ചയാൾ മരിച്ചു, അശ്വിനെ രക്തം ഛർദിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

Karipur Gold Smuggling Case പ്രധാന സാക്ഷിയും കേസിലെ പ്രതിയുമായി അർജുൻ ആയങ്കി (Arjun Ayanki) സുഹൃത്ത് റമീസ് വാഹനപകടത്തിൽ മരിക്കാൻ ഇടയാക്കിയ കാറോടിച്ചയാൾ മരിച്ചു. 

Written by - Zee Malayalam News Desk | Last Updated : Aug 9, 2021, 12:46 PM IST
  • ഇന്നലെ വൈകിട്ട് അശ്വിനെ രക്തം ഛർദിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് വീട്ടുകാർ കണ്ണൂർ AKG ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
  • ഇന്ന് രാവിലെയാണ് അശ്വിന്റെ മരണം സ്ഥിരീകരിക്കുന്നത്.
  • മരണകാരണം ആന്തരിക രക്തസ്രവമാണെന്ന് ഡോക്ടർമാർ പറയുന്നു.
  • മരിച്ച അശ്വിൻ സ്ഥിരം മദ്യപിക്കുന്ന ആളാണെന്നും സുഹൃത്തുക്കൾ അറിയിച്ചു
Karipur Gold Smuggling : അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ അപകട മരണത്തിന് കാരണമായ കാറോടിച്ചയാൾ മരിച്ചു, അശ്വിനെ രക്തം ഛർദിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

Kannur : കരിപ്പൂർ സ്വർണക്കടത്ത് കേസിലെ (Karipur Gold Smuggling Case) പ്രധാന സാക്ഷിയും കേസിലെ പ്രതിയുമായി അർജുൻ ആയങ്കി (Arjun Ayanki) സുഹൃത്ത് റമീസ് വാഹനപകടത്തിൽ മരിക്കാൻ ഇടയാക്കിയ കാറോടിച്ചയാൾ മരിച്ചു. തളാപ്പ് സ്വദേശി 42കാരനായ PV അശ്വിനാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് അശ്വിനെ രക്തം ഛർദിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് വീട്ടുകാർ കണ്ണൂർ AKG ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇന്ന് രാവിലെയാണ് അശ്വിന്റെ മരണം സ്ഥിരീകരിക്കുന്നത്. 

ALSO READ : Arjun Ayanki's Friend : അർജുൻ ആയങ്കിയുടെ സുഹൃത്ത് അപകടത്തിൽ മരിച്ചു​

മരണകാരണം ആന്തരിക രക്തസ്രവമാണെന്ന് ഡോക്ടർമാർ പറയുന്നു. മരിച്ച അശ്വിൻ സ്ഥിരം മദ്യപിക്കുന്ന ആളാണെന്നും സുഹൃത്തുക്കൾ അറിയിച്ചു. ഇത്തരത്തിൽ അമിത മദ്യപാനത്തെ തുടർന്നുണ്ടാകുന്ന ആന്തരിക രക്തസ്രവമാണ് അശ്വിന്റെ മരണത്തിനുള്ള പ്രധാന കാരണമെന്നാണ് ഡോക്ടമാർ കരുതുന്നത്. 

ALSO READ : Karippur Gold Smuggling Case: കരിപ്പൂർ സ്വർണ്ണക്കടത്തു കേസിൽ അർജുൻ ആയങ്കിയുടെ ജാമ്യഹർജി കോടതി തള്ളി

ജൂലൈ 22-ാം തിയതിയാണ് റമീസ്  അപകടത്തിൽ പെട്ട് മരിക്കുന്നത്. കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട റമീസിനെ ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അപകടം. കൂടാതെ കേസുമായി ബന്ധപ്പെട്ട് റമീസിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. 

ALSO READ : Karippur Gold Smuggling Case: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി അർജുൻ ആയങ്കിയുടെ ജാമ്യ ഹർജിയിൽ വിധി ഇന്ന്

റമീസ് അർജുൻ ആയങ്കിയുടെ സ്വദേശമായ കപ്പക്കാട്ട് ഇടറോഡിൽ നിന്ന് മറ്റൊരു റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ കാറിന് വലത് ഭാഗത്ത് പിന്നിൽ ഇടിക്കുകയായിരുന്നു. ആ ഇടിയുടെ ആഘാതത്തിൽ ഉണ്ടായ ഗുരുതരമാ. പരിക്കിലാണ് റമീസ് മരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News