Arjun Ayanki's Friend : അർജുൻ ആയങ്കിയുടെ സുഹൃത്ത് അപകടത്തിൽ മരിച്ചു

മൂന്നുനിരത്ത് സ്വദേശിയായ റമീസാണ് അപകടത്തെ തുടർന്ന് മരിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jul 23, 2021, 01:15 PM IST
  • മൂന്നുനിരത്ത് സ്വദേശിയായ റമീസാണ് അപകടത്തെ തുടർന്ന് മരിച്ചത്.
  • കണ്ണൂർ അഴീക്കോട് വെച്ച് ഇന്നലെ രാത്രിയോടെയാണ് അപകടം നടന്നത്.
  • റമീസിനെ ഉടൻ തന്നെ ആശുപതിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
  • കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രമേശിനെ മുമ്പ് ചോദ്യം ചെയ്തിരുന്നു
Arjun Ayanki's Friend : അർജുൻ ആയങ്കിയുടെ സുഹൃത്ത് അപകടത്തിൽ മരിച്ചു

Kannur : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖൈപ്രതി മാർജിൻ ആയങ്കിയുടെ സുഹൃത്ത് അപകടത്തിൽ മരണപ്പെട്ടു. മൂന്നുനിരത്ത് സ്വദേശിയായ റമീസാണ് അപകടത്തെ തുടർന്ന് മരിച്ചത്. കണ്ണൂർ അഴീക്കോട് വെച്ച് ഇന്നലെ രാത്രിയോടെയാണ് അപകടം നടന്നത്. റമീസിനെ ഉടൻ തന്നെ ആശുപതിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രമേശിനെ മുമ്പ് ചോദ്യം ചെയ്തിരുന്നു.ഇന്നലെ അർധരാത്രിയോടെയാണ് അപകടം നടന്നത്. മാതാവിനെ ബന്ധുവീട്ടിലാക്കി തിരിച്ച് വരുന്ന വഴിയായിരുന്നു അപകടം. റെമീസിന്റെ ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ALSO READ: Karippur Gold Smuggling Case: കരിപ്പൂർ സ്വർണ്ണക്കടത്തു കേസിൽ അർജുൻ ആയങ്കിയുടെ ജാമ്യഹർജി കോടതി തള്ളി

അപകടത്തിൽ രമേശിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തലയ്ക്കും വാരിയെല്ലിനും പരിക്കുകൾ ഉണ്ടായിരുന്നു. ഇന്ന് പുലർച്ചയെയാണ് റമീസ് മരിച്ചത്. സ്വർണ്ണ കടത്ത് കേസിൽ റമീസിനെയും കസ്റ്റംസിന് സംശയം ഉണ്ടായിരുന്നു. റെമീസിന്റെ വീട്ടിലും കസ്റ്റംസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. എന്നാൽ ഇയാൾക്കെതിരെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് തെളിവുകൾ ഒന്നും ലഭിച്ചിരുന്നില്ല.

ALSO READ: Karippur Gold Smuggling Case: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി അർജുൻ ആയങ്കിയുടെ ജാമ്യ ഹർജിയിൽ വിധി ഇന്ന്

അതെ സമയം അർജുൻ ആയങ്കിയുടെ ജാമ്യഹർജി കോടതി തള്ളി. കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ  കോടതിയാണ് അർജുൻ ആയങ്കിയുടെ ജാമ്യ ഹർജി തള്ളിയത്. അതെ സമയം കേസിലെ മൂന്നാം പ്രതി അജ്മലിന് കോടതി ജാമ്യം അനുവദിച്ചു. സ്വർണ്ണക്കടത്തിൽ (Gold Smuggling Case) തനിക്കെതിരെ തെളിവുകളൊന്നും കണ്ടെത്താൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചെന്നുമാണ് അർജുൻ ആയങ്കി ജാമ്യഹർജിയിൽ വാദിച്ചത്.

ALSO READ: Karippur gold smuggling case: ആകാശ് തില്ലങ്കേരി ചോദ്യം ചെയ്യലിന് ഹാജരായി

എന്നാൽ അന്വേഷണം പ്രഥമിക ഘട്ടത്തിൽ ആയതിനാൽ പ്രതിയ്ക്ക് ജാമ്യം അനുവദിക്കുരുതെന്ന് കസ്റ്റംസ്  കോടതിയെ അറിയിച്ചു.  കേരളത്തിലെ വിവിധ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ്ണക്കടത്തിൽ പ്രതിയ്ക്ക് പങ്കുണ്ടെന്നും ഇതിൽ അന്വേഷണം തുടരുകയാണെന്നും കസ്റ്റംസ് വിശദീകരിച്ചു. കസ്റ്റംസിന്റെ വാദങ്ങൾ കോടതി അം​ഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ജൂൺ 28നായിരുന്നു അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News