തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ ബോംബെറിഞ്ഞ കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഫോടക വസ്തു എറിഞ്ഞയാൾക്ക് മറ്റൊരാളുടെ സഹായം ലഭിച്ചുവെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. എ കെ.ജി സെന്റർ മുതൽ കുന്നുകുഴി വരെയുള്ള പരമാവധി ദ്യശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതികളെ കണ്ടെത്താൻ കഴിയാതെ പോലീസ് ഇരുട്ടിൽ തപ്പുന്നുവെന്ന ആക്ഷേപം ശക്തമായതോടെ പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കി. സി.സി.റ്റി.വി ദ്യശ്യങ്ങളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഒരാളെ കമ്മീഷണർ ഓഫീസിലും മറ്റൊരാളെ കഴക്കൂട്ടം സ്റ്റേഷനിലും ചോദ്യം ചെയ്തു വരികയാണ്. 

Read Also: രാജ്യത്തെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് സോളാർ പവർ പ്ലാന്റായി കായംകുളം താപവൈദ്യുതി നിലയം


അതിനിടെ സ്ഫോടക വസ്തു എറിഞ്ഞയാൾക്ക് മറ്റൊരാളുടെ സഹായം ലഭിച്ചുവെന്ന് പോലീസ് സ്ഥിരീകരിച്ചു. വഴിക്ക് വെച്ച് മറ്റൊരു സ്വകൂട്ടറിൽ എത്തിയയാൾ സ്ഫോടക വസ്തു എന്ന് സംശയിക്കുന്ന കവർ ബോംബെറിഞ്ഞയാൾക്ക് കൈമാറി. ഇയാൾ പിന്നീട് തിരിച്ചു പോയി. ആക്രമിച്ചയാൾ ആദ്യം സ്ഥലത്ത് നിരീക്ഷണം നടത്തി. 


പിന്നീട് വന്നാണ് സ്ഫോടക വസ്തു എറിഞ്ഞത്. ഇയാൾ സഞ്ചരിച്ചത് ചുവന്ന നിറമുള്ള സ്കൂട്ടറിലാണെന്നും അന്വേഷണ സംഘം കണ്ടെത്തി. അതേസമയം ആക്രമണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളും തുടരുകയാണ്. ഇരുമുന്നണികളും പരസ്പരം കുറ്റപ്പെടുത്തകയും പ്രതിഷേധ സമരങ്ങൾ നടത്തുകയുമാണ്. 

Read Also: തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരനെ തെരുവുനായ കടിച്ചു; തെരുവുനായ ശല്യം സംസ്ഥാനത്ത് അതിരൂക്ഷം


കെപിസിസി പ്രസിഡന്റ് കെ സുധാകരൻ മറുപടി അർഹിക്കുന്നില്ലെന്നും ജയരാജനെതിരായ സുധാകരന്റെ പ്രതികരണം ജനങ്ങൾ പുച്ഛിച്ച് തള്ളുമെന്നും മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് എൽഡിഎഫ് കൺവീനർക്ക് അറിവുണ്ടാകുമെന്നും, അതിനാലാണ് അദ്ദേഹം ഉറപ്പിച്ച് പറയുന്നതെന്ന് കാനം രാജേന്ദ്രനും പ്രതികരിച്ചു.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.