തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരനെ തെരുവുനായ കടിച്ചു; തെരുവുനായ ശല്യം സംസ്ഥാനത്ത് അതിരൂക്ഷം

തുടയിൽ ആഴത്തിൽ മുറിവേറ്റ നാദിറിനെ ജനറൽ ആശുപത്രിയിലും തുടർന്ന് മെഡി.കോളേജിലും പ്രവേശിപ്പിച്ചു. പോത്തൻകോട് ഗവ.യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് നാദിർ. വീട്ടിനു സമീപത്തിറക്കാതെ ടെക്നോ സിറ്റിക്കടുത്ത ആളൊഴിഞ്ഞ സ്ഥലത്താണ് ഇറക്കിവിട്ടതെന്ന് മാതാവ് സബീനാ ബീവി പറയുന്നു.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jul 2, 2022, 01:21 PM IST
  • സ്കൂൾ ബസിൽ നിന്ന് ഇറങ്ങി രക്ഷകർത്താവിനെ കാത്തുനിൽക്കവേയാണ് തെരുവുനായ ഓടിച്ചിട്ടു കടിച്ചത്.
  • മംഗലപുരം കാരമൂട് - സിആർപിഎഫ് റോഡിൽ ടെക്നോസിറ്റിക്കു പിന്നിലുള്ള സ്ഥലത്താണു സംഭവം.
  • സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരനെ തെരുവുനായ കടിച്ചു; തെരുവുനായ ശല്യം സംസ്ഥാനത്ത് അതിരൂക്ഷം

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിപ്പുറത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു. പള്ളിപ്പുറം ടെക്നോസിറ്റിക്കു സമീപം. നജീബിന്റെയും സബീനാബീവിയുടെയും മകൻ നാദിർ നജീബ് ( 10 ) ആണ് തെരുവുനായയുടെ ആക്രമത്തിൽ കാലിന് പരിക്കേറ്റത്.

ഇന്നലെ വൈകുന്നേരം നാലരമണിയോടെ സ്കൂൾ ബസിൽ നിന്ന് ഇറങ്ങി രക്ഷകർത്താവിനെ കാത്തുനിൽക്കവേയാണ് തെരുവുനായ ഓടിച്ചിട്ടു കടിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ട രക്ഷിതാക്കളാണ് നായ്ക്കളെ ഓടിച്ചു വിട്ടശേഷം കടിയേറ്റ കുട്ടിയെ രക്ഷിച്ചത്.

Read Also: ബൈക്ക് വാങ്ങാൻ കള്ളൻ വീട്ടിലെത്തി; ഓടിച്ചുനോക്കട്ടെയെന്ന് പറഞ്ഞ് ബൈക്ക് വാങ്ങി മുങ്ങി

തുടയിൽ ആഴത്തിൽ മുറിവേറ്റ നാദിറിനെ ജനറൽ ആശുപത്രിയിലും തുടർന്ന് മെഡി.കോളേജിലും പ്രവേശിപ്പിച്ചു. പോത്തൻകോട് ഗവ.യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് നാദിർ. വീട്ടിനു സമീപത്തിറക്കാതെ ടെക്നോ സിറ്റിക്കടുത്ത ആളൊഴിഞ്ഞ സ്ഥലത്താണ് ഇറക്കിവിട്ടതെന്ന് മാതാവ് സബീനാ ബീവി പറയുന്നു.

മംഗലപുരം കാരമൂട് - സിആർപിഎഫ് റോഡിൽ ടെക്നോസിറ്റിക്കു പിന്നിലുള്ള സ്ഥലത്താണു സംഭവം. ഈ പ്രദേശത്ത് അറവു മാലിന്യങ്ങളടക്കം വലിച്ചെറിയുന്നതിനാൽ തെരുവുനായ്ക്കളുടെയും കാട്ടുപന്നികളുടെയും താവളമാണ്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. നിരവധി തവണ നാട്ടുകാർ പരാതിപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.

Read Also: ഒന്നര വയസുകാരിയുടെ കാലിൽ തേപ്പുപെട്ടികൊണ്ട് പൊള്ളിച്ചു; പിതാവ് അറസ്റ്റിൽ

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. മണ്ണാർക്കാട് രണ്ട് ബൈക്ക് യാത്രികർക്ക് തെരുവ്നായയുടെ കടിയേറ്റിരുന്നു. ബൈക്ക് യാത്രികന്‍റെ കൈയിൽ തെരുവ് നായ കടിച്ചുതൂങ്ങി ഗുരുതരമായി മുറിവേറ്റിരുന്നു. 

തെരുവ് നായ ശല്യത്തിൽ സർക്കാർ ഉടയൻ നടപടിയെടുക്കണമെന്ന ആവശ്യം സംസ്ഥാനത്ത് ശക്തമാവുകയാണ്. പെറ്റുപെരുകുന്ന തെരുവ് നായകളെ വന്ധ്യംകരിക്കാനും തെരുവുനായകളെ പുനരധിവസിപ്പിക്കാനുമുള്ള നടപടികൾ ഇപ്പോൾ മന്ദഗതിയിലാണ്. ഇതിൽ ശക്തമായ നടപടി സ്വീകരിക്കണെന്നാണ് ഉയരുന്ന ആവശ്യം. 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News