Akg center Bomb Attack: ചുവന്ന സ്കൂട്ടറുകാരനെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യുന്നു;മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചും അന്വേഷണം
രണ്ട് ദിവസം കസ്റ്റഡിയിൽ വച്ച ശേഷമാണ് ഇയാളെ വിട്ടയച്ചത്. കന്റോണ്‍മെന്റ് പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്.
തിരുവനന്തപുരം: എകെജി സെൻ്റർ ആക്രമണക്കേസിലെ പ്രതിയെക്കുറിച്ച് നാലാം ദിവസവും ഒരു തുമ്പുമില്ലാതെ പൊലീസ്. സിസിടിവി ദൃശ്യങ്ങളിൽ കണ്ട ചുവന്ന സ്കൂട്ടറുകാരനെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം ഇയാൾ അക്രമിയല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.യഥാർഥ പ്രതിയെ ക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനാകുമെന്ന പ്രതീക്ഷയാണ് പൊലീസിനുള്ളത്.
നേരത്തെ എകെജി സെൻ്ററിന് കല്ലെറിയുമെന്ന് പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റിട്ടയാളെ അറസ്റ്റ് ചെയ്തിരുന്നു.അന്തിയൂർക്കോണം സ്വദേശി റിജു സച്ചുവിനെയാണ് അറസ്റ്റ് ചെയ്തിരുന്നത്.പിന്നീട് നടത്തിയ അന്വേഷണത്തിൽ റിജുവിന് സംഭവവുമായി ബന്ധമില്ലെന്ന് പോലീസ് സ്ഥിരീകരിക്കുന്നത്. രണ്ട് ദിവസം കസ്റ്റഡിയിൽ വച്ച ശേഷമാണ് ഇയാളെ വിട്ടയച്ചത്. കന്റോണ്‍മെന്റ് പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്.
ALSO READ : എകെജി സെന്‍ററിന് നേരെയുണ്ടായ ആക്രണണം; അന്വേഷണത്തിന് കർശന നിർദ്ദേശം നൽകി മുഖ്യമന്ത്രി
എന്നാൽ, കലാപാഹ്വാനം നടത്തുകയും നാട്ടിൽ ക്രമസമാധാന പാലനം തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വിധത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് റിജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം സ്ഫോടക വസ്തു എറിഞ്ഞയാൾ പോകാൻ സാധ്യതയുള്ള ലോ കോളേജ്, കണ്ണമൂല, കുന്നുകുഴി ഭാഗങ്ങൾ കേന്ദ്രീകരിച്ച് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു.എന്നിട്ടും ഫലമുണ്ടാകുന്നില്ലെന്നുള്ളതാണ് വാസ്തവം.
ഡിസിആർബി അസിസ്റ്റൻറ് കമ്മീഷണർ ജെ.കെ ദിനിലിൻ്റെ നേതൃത്വത്തിൽ 17 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.എഡിജിപി വിജയ് സാഖറെ നേരിട്ട് മേൽനോട്ടം വഹിക്കുന്ന കേസ് കൂടിയാണിത്. ഇതിനിടെ നിയമസഭയിലും വിഷയം ഒച്ചപ്പാടുണ്ടാക്കുന്നുണ്ട്. സഭ നിർത്തിവെച്ച്
വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി സി വിഷ്ണുനാഥ് എംഎൽഎ സ്പീക്കർക്ക് നോട്ടീസ് നൽകി. വിഷയം ചർച്ചചെയ്യാൻ തയ്യാറാണെന്ന് മുഖ്യമന്ത്രിയും സ്പീക്കറും അറിയിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ട് മണിക്കൂർ അടിയന്തരപ്രമേയത്തിൻ മേൽ വിശദമായ ചർച്ച നടക്കും.
ALSO READ: Akg Center AttacK: എകെജി സെൻററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞത് അയാളല്ല
എകെജി സെന്‍ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ ശേഷം കോൺഗ്രസ് ഓഫീസുകൾ തകർത്തുവെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കും. സംഭവം നടന്ന് നാലു ദിവസം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താനാകാത്തതില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് ലക്ഷ്യം. ആക്രമണത്തിനു വിന്നില്‍ കോണ്‍ഗ്രസെന്ന ഇടതു മുന്നണി കണ്‍വീനറുടെ പരമാര്‍ശം മുന്‍വിധിയോടെയെന്ന് സമര്‍ത്ഥിക്കുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...