എകെജി സെന്‍ററിന് നേരെയുണ്ടായ ആക്രണണം; അന്വേഷണത്തിന് കർശന നിർദ്ദേശം നൽകി മുഖ്യമന്ത്രി

സ്വർണ്ണക്കടത്ത് വിവാദവും അതിനുശേഷം ഉണ്ടായ സ്വപ്നയുടെ വെളിപ്പെടുത്തലിലൂടെ നടന്ന പുതിയ സ്പ്രിംഗ്ലർ വിവാദവും കത്തി നിൽക്കേയാണ് എകെജി സെന്ററിന് നേരെ ബോംബാക്രമണം ഉണ്ടായത്. പ്രതിപക്ഷം നിയമസഭയിൽ ഉൾപ്പെടെ ശക്തമായ രാഷ്ട്രീയ സമരം ഭരണപക്ഷത്തിനെതിരെ നടത്തുമ്പോൾ വീണുകിട്ടിയ ആയുധം പരമാവധി ഉപയോഗിക്കാനാണ് സിപിഎം ശ്രമം.  

Written by - Abhijith Jayan | Edited by - Priyan RS | Last Updated : Jul 1, 2022, 03:10 PM IST
  • ആക്രമണത്തിന് പിന്നിൽ കോൺഗ്രസെന്ന് എല്‍ഡിഎഫ് കൺവീനർ ഇ പി ജയരാജനും ആരോപിച്ചു.
  • എകെജിയുടെ പേരിലുള്ള ഓഫീസ് ജനങ്ങളുടെ ഹൃദയത്തോട് ചേർത്തു നിൽക്കുന്ന വികാരമാണ്.
  • സംഭവത്തിന് മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി.
എകെജി സെന്‍ററിന് നേരെയുണ്ടായ ആക്രണണം; അന്വേഷണത്തിന് കർശന നിർദ്ദേശം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ കഴിഞ്ഞ ദിവസം രാത്രി നടന്ന ബോംബാക്രമണത്തിൽ കുറ്റക്കാരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിന് മുന്നിലും പിന്നിലുമായ പ്രവർത്തിച്ചവരെ പോലീസ് കണ്ടെത്തും. ഇത് സംബന്ധിച്ച് പോലീസിന് മുഖ്യമന്ത്രി കർശന നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി സിപിഎം പ്രതിഷേധങ്ങൾ നടത്തുന്ന പശ്ചാത്തലത്തിൽ അനിഷ്ട സംഭവങ്ങളിലേക്ക് പ്രകടനങ്ങൾ കടക്കരുതെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചു. ആക്രമണത്തിന് പിന്നിൽ കോൺഗ്രസെന്ന് എല്‍ഡിഎഫ് കൺവീനർ ഇ പി ജയരാജനും ആരോപിച്ചു.

സ്വർണ്ണക്കടത്ത് വിവാദവും അതിനുശേഷം ഉണ്ടായ സ്വപ്നയുടെ വെളിപ്പെടുത്തലിലൂടെ നടന്ന പുതിയ സ്പ്രിംഗ്ലർ വിവാദവും കത്തി നിൽക്കേയാണ് എകെജി സെന്ററിന് നേരെ ബോംബാക്രമണം ഉണ്ടായത്. പ്രതിപക്ഷം നിയമസഭയിൽ ഉൾപ്പെടെ ശക്തമായ രാഷ്ട്രീയ സമരം ഭരണപക്ഷത്തിനെതിരെ നടത്തുമ്പോൾ വീണുകിട്ടിയ ആയുധം പരമാവധി ഉപയോഗിക്കാനാണ് സിപിഎം ശ്രമം. എകെജി സെന്‍റെറിൽ എത്തിയ മുഖ്യമന്ത്രി ബോംബാക്രമണം നടന്ന സ്ഥലം സന്ദർശിച്ചു. പ്രകോപനം ഉണ്ടാക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമമാണ് അക്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

Read Also: എകെജി സെൻറർ അക്രമം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ കഴിയാതെ പൊലീസ്; പ്രതിയെ പറ്റിയുള്ള ചില സൂചനകൾ ലഭിച്ചതായി എഡിജിപി

എകെജിയുടെ പേരിലുള്ള ഓഫീസ്  ജനങ്ങളുടെ ഹൃദയത്തോട് ചേർത്തു നിൽക്കുന്ന വികാരമാണ്. ആ വൈകാരികതയെ കുത്തിനോവിക്കാനാണ് ശ്രമമുണ്ടായിരിക്കുന്നത്. ഇതിന് പിന്നിലെ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞ്, ഒരു പ്രകോപനങ്ങളിലും വീഴാതെ പ്രവർത്തകർ ശ്രദ്ധിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ അഭ്യർത്ഥന. സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി നിയമം നടപടി സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകി. സംഭവത്തിന് മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് അക്രമകാരികളെ പിന്തുണയ്ക്കുന്ന നിലപാടാണ് ഉള്ളതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. 

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും മന്ത്രിമാരും എകെജി സെൻററിൽ നേരെ നടന്ന ബോംബ് ആക്രമണത്തെ അപലപിച്ചു. അവൈലബിൾ സെക്രട്ടറിയേറ്റ് യോഗത്തിലും നേതാക്കൾ സംബന്ധിച്ചു. അത്യന്തം പ്രതിഷേധാർഹമായ നടപടിയാണ് കോൺഗ്രസ് നടത്തിയതെന്നാണ് എ കെ സെന്ററിൽ എത്തിയ മന്ത്രിമാർ ആരോപിച്ചത്. ഇടതുപക്ഷത്തെ തകർക്കാനുള്ള ശ്രമം നടക്കില്ലെന്നും അതിനെ ഏത് വിധേനയും ചെറുത്തു തോൽപ്പിക്കുക തന്നെ ചെയ്യുമെന്നും ഇടതുമുന്നണിയെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കോൺഗ്രസ് അക്രമണമെന്നും കാനം രാജേന്ദ്രൻ ചൂണ്ടിക്കാട്ടി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News