എകെജി സെന്‍റർ ആക്രമണം: സുരക്ഷ വർധിപ്പിച്ച് പോലീസ്
എകെജി സെന്‍റർ ആക്രമണത്തെ തുടര്‍ന്ന് പോലീസ് നഗരത്തിൽ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് തിരുവനന്തപുരത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണത്തെ തുടര്‍ന്ന് പോലീസ് നഗരത്തിൽ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് തിരുവനന്തപുരത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വസതികൾക്കു മുന്നിൽ പൊലീസ് കനത്ത കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. നിയമസഭാ–സെക്രട്ടേറിയറ്റ് മന്ദിരങ്ങളിലും കെപിസിസി ഓഫിസ് ഉൾപ്പെടെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്കു മുന്നിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
Also Read: എകെജി സെന്റററിനു നേരെ ബോംബേറ്
നഗര പാതകളിൽ എല്ലായിടത്തും പരിശോധനയും ഊർജ്ജിതമാക്കിയിട്ടുണ്ട്. എല്ലാ വാഹനങ്ങളും പൂർണമായി പരിശോധിച്ച ശേഷമാണ് വിട്ടയച്ചത്. ഇതിനിടയിൽ പാർട്ടി ഓഫിസിനു നേരെ നടന്ന ആക്രമണം കലാപത്തിനു നടത്തിയ നീക്കമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. സംഭവത്തെ തുടർന്ന് കണ്ണൂരില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റേയും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെയും വീടുകള്‍ക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ ഡിസിസി ഓഫിസ്, സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് എന്നിവിടങ്ങളിലും സുരക്ഷ വർധിപ്പിച്ചു. രാഹുല്‍ ഗാന്ധിയുടെ വരവ് കണത്തിലെടുത്ത് വിമാനത്താവളത്തിലും വന്‍ സുരക്ഷയൊരുക്കും.
Also Read: ബഫർസോൺ : സുപ്രീം കോടതി വിധിയിൽ സംസ്ഥാനം മോഡിഫിക്കേഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യും
ഇന്നലെ രാത്രി 11.30 ഓടെയാണ് എ കെ ജി സെന്ററിന് നേരെ ബോംബേറ് ഉണ്ടായത്. എകെജി സെന്ററിന്റെ ഹാളിലേക്കുള്ള പ്രവേശന വഴിയായ താഴത്തെ ഗേറ്റിന്റെ ഭാഗത്തേക്കാണ് ബോംബെറിഞ്ഞത്. ബൈക്കിലെത്തിയ ഒരാളാണ് എകെജി സെന്റിന് നേരെ ബോംബേറിഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ വ്യക്തമാക്കി.
ബോംബെറിഞ്ഞതിന് ശേഷം ബൈക്ക് കുന്നുകുഴി ഭാഗത്തേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു. വലിയ സ്‌ഫോടന ശബ്ദവും പുകയും ഉണ്ടായതിനെ തുടര്‍ന്ന് പ്രധാന ഗേറ്റിന് സമീപമുണ്ടായിരുന്ന പോലീസും ഓഫീസിലുണ്ടായിരുന്ന ജീവനക്കാരും ഓടിയെത്തിയപ്പോഴേക്കും ബൈക്കിലെത്തിയയാള്‍ രക്ഷപ്പെട്ടു.
Also Read: ഗൂഗിളിൽ ഓർമ്മിക്കാതെ പോലും ഈ 4 കാര്യങ്ങൾ സെർച്ച് ചെയ്യരുത്, ചെയ്താൽ പണി കിട്ടും!
പോളിറ്റ് ബ്യൂറോ മെമ്പര്‍ എ വിജയരാഘവന്‍, ഇ പി ജയരാജന്‍, പികെ ശ്രീമതി എന്നിവര്‍ സ്ഥലത്തെത്തി. സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ ഉള്‍പ്പടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചു. സംഭവത്തെ തുടർന്ന് മന്ത്രിമാരും, സിപിഐ നേതാക്കളും, എല്‍ഡിഎഫ് നേതാക്കളും സ്ഥലത്ത് എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...