Google Search: ഗൂഗിളിൽ ഓർമ്മിക്കാതെ പോലും ഈ 4 കാര്യങ്ങൾ സെർച്ച് ചെയ്യരുത്, ചെയ്താൽ പണി കിട്ടും!

Google Search: ഗൂഗിളിൽ നിങ്ങൾക്ക് എന്ത് വേണമെങ്കിലും തിരയാം എന്നാൽ ചില കാര്യങ്ങളുണ്ട് അത് ഗൂഗിളിൽ ഒരിക്കലും സെർച്ച് ചെയ്യാൻ പാടില്ല.  കാരണം ഇത് നിങ്ങൾ സെർച്ച് ചെയ്താൽ നിങ്ങൾക്ക് ജയിലിൽ പോകേണ്ടി വന്നേക്കാം.

Written by - Ajitha Kumari | Last Updated : Jun 30, 2022, 12:07 PM IST
  • ഗൂഗിളിൽ ഓർമ്മിക്കാതെ പോലും ഈ കാര്യങ്ങൾ സെർച്ച് ചെയ്യരുത്
  • അങ്ങനെ ചെയ്‌താൽ നിങ്ങൾ വലിയ കുഴപ്പത്തിൽ ചെന്ന് പെടും
Google Search: ഗൂഗിളിൽ ഓർമ്മിക്കാതെ പോലും ഈ 4 കാര്യങ്ങൾ സെർച്ച് ചെയ്യരുത്, ചെയ്താൽ പണി കിട്ടും!

Google Search: സാധാരണ നമുക്ക് എന്തെങ്കിലും കാര്യത്തിൽ സംശയം വന്നാൽ അല്ലെങ്കിൽ എന്തെങ്കിലും കാര്യം അറിയണമെങ്കിൽ ഗൂഗിളിൽ സെർച്ച് ചെയ്യുന്നത് സാധാരണമാന് അല്ലെ.  ഗൂഗിളിലൂടെ നിങ്ങൾക്ക് ലോകത്തിലെ എല്ലാ കാര്യങ്ങലെ കുറിച്ചും അറിയാൻ എന്നാൽ ചില കാര്യങ്ങളുണ്ട് അത് ഓർമ്മിക്കാതെ പോലും ഗൂഗിളിൽ സെർച്ച് ചെയ്യരുത്.  അങ്ങനെ ചെയ്‌താൽ നിങ്ങൾ വലിയ കുഴപ്പത്തിൽ ചെന്ന് പെടും എന്നതിൽ സംശയമില്ല.  മാത്രമല്ല ചിലപ്പോൾ അക്കാരണം കൊണ്ട് നിങ്ങൾക്ക് ജയിൽ ശിക്ഷ തന്നെ അനുഭവിക്കേണ്ടിയും വരും.  ഗൂഗിളിൽ ഒരിക്കലും തിരയാൻ പാടില്ലാത്ത ആ കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം...

Also Read: സ്ത്രീകൾ ഇൻറർനെറ്റിൽ തിരയുന്നതെന്ത്, അറിഞ്ഞാൽ നിങ്ങൾക്കും അതിശയം

ഗൂഗിളിൽ ചൈൽഡ് പോൺ സെർച്ച് ചെയ്യരുത്  (Do not search child porn on google)

ഇന്ത്യ ഉൾപ്പെടെയുള്ള ലോകത്തിലെ മിക്ക രാജ്യങ്ങളിലും ചൈൽഡ് പോൺ നിരോധിച്ചിട്ടുണ്ട്.  എന്തിനേറെ ഇതിനെ നിയന്ത്രിക്കുന്നതിനായി പല രാജ്യങ്ങളിലും കർശനമായ നിയമങ്ങളും കൊണ്ടുവന്നിട്ടുണ്ട്.  ഒരു വ്യക്തിയെങ്കിലും ഗൂഗിളിൽ ചൈൽഡ് പോൺ എന്ന് സെർച്ച് ചെയ്യുന്നുണ്ടോ എന്ന് നോക്കാൻ  ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടുമുള്ള സുരക്ഷാ ഏജൻസികൾ രാവും പകലും നോക്കിയിരിക്കുകയാണ്.  അതുകൊണ്ടുതന്നെ അബദ്ധത്തിലെങ്കിലും നിങ്ങൾ ചൈൽഡ് പോൺ സെർച്ച് ചെയ്താൽ പിടിവീഴും.  ഇത് ചെയ്താൽ ജയിൽ ശിക്ഷ ഉൾപ്പെടെ പല തരത്തിലുള്ള നാണക്കേടുകൾ നിങ്ങൾക്ക് അനുഭവിക്കേണ്ടി വരും.  

Also Read: കൊത്താൻ ആഞ്ഞ് മൂർഖൻ, കഴുത്തിന് പിടിച്ച് കീരി.. പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

ബോംബ് എങ്ങനെ നിർമ്മിക്കാം (Avoid knowing how to make a bomb)

വീട്ടിൽ ഇരുന്നുകൊണ്ട് ബോംബോ അല്ലെങ്കിൽ മറ്റ് ആയുധങ്ങളോ എങ്ങനെ നിർമ്മിക്കാമെന്ന് ഗൂഗിളിൽ ഒരിക്കലും സെർച്ച് ചെയ്യരുത്.   ഒരുവിധപ്പെട്ട എല്ലാ രാജ്യങ്ങളിലും സുരക്ഷാ ഏജൻസികൾ ജാഗരൂകരായിരിക്കുന്ന ഒരു വാക്ക് തന്നെയാണ്  'ബോംബ്'.  അതുകൊണ്ടുതന്നെ നിങ്ങൾ എപ്പോഴെങ്കിലും ഗൂഗിളിൽ ബോംബ് എന്ന വാക്ക് സെർച്ച് ചെയ്താൽ  സുരക്ഷാ ഏജൻസികൾക്ക് നിങ്ങളുടെ IP അഡ്രസ് വഴി നിങ്ങളെ കണ്ടുപിടിക്കാൻ കഴിയും. അങ്ങനെ സംഭവിച്ചാൽ നിങ്ങളുടെ പേരിൽ കേസോ ജയിൽ ശിക്ഷയോ എന്തെങ്കിലും ഉണ്ടാകാം.  

Also Read: Netflix Layoff: വരിക്കാരുടെ എണ്ണം കുറഞ്ഞു; നെറ്റ്ഫ്ളിക്സിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ

ആപ്പ് ഡൗൺലോഡ് ചെയ്യുന്നത് ശ്രദ്ധിക്കുക (Be careful downloading the app)

സാധാരണക്കാർക്കൊപ്പം അസാധാരണക്കാരും ഗൂഗിളിൽ സജീവമാണ്. ഇവർ ഗൂഗിളിൽ നിരവധി വ്യാജ ആപ്പുകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അത് നിങ്ങൾ ഡൗൺലോഡ് ചെയ്‌താൽ നിങ്ങളുടെ മൊബൈൽ അല്ലെങ്കിൽ ലാപ്‌ടോപ് ഹാക്ക് ചെയ്യപ്പെടും.  ഇതോടെ  നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഈ ഹാക്കർമാരുടെ കയ്യിലെത്തുകയും ചെയ്യും.  അങ്ങനെ സംഭവിച്ചാൽ അവർ അതുവച്ച് നിങ്ങളെ മുതലെടുക്കാൻ നോക്കുകയും ബ്ലാക്ക് മെയിൽ ചെയ്യാനോ സാമ്പത്തിക തട്ടിപ്പ് നടത്താനോ ശ്രമിക്കും. 

Also Read: Viral Video: മയിൽ പറക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടുനോക്കൂ.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ 

വ്യാജ ഹെൽപ്പ് ലൈൻ ഉപയോഗിച്ച് തട്ടിപ്പ് (Criminals cheating with fake helpline)

സൈബർ കൊള്ളക്കാർ ഗൂഗിളിൽ വിവിധ കമ്പനികളുടെ വ്യാജ ഹെൽപ്പ് ലൈൻ നമ്പരുകളും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കമ്പനിയിൽ നിന്നും നമ്മൾ വാങ്ങിയ സാധനങ്ങൾക്ക് എന്തെങ്കിലും തകരാറുണ്ടെങ്കിൽ നമ്മൾ ഗൂഗിളിൽ നിന്നും എടുക്കുന്ന ഈ നമ്പരിലേക്ക് വിളിക്കുമ്പോൾ മറുവശത്തു നിന്നും OTP അയയ്ക്കും. ഈ ഒടിപി നിങ്ങൾ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കിൽ സൈബർ കള്ളന്മാർക്ക് പറഞ്ഞു കൊടുക്കുകയോ അരുത് കാരണം നിങ്ങൾ ഇതിലേതെങ്കിലും ചെയ്താൽ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടാം. എല്ലാവരുടെയും ഫോൺ പേടിഎമ്മുമായോ,  ബാങ്കുകളുമായോ ഒക്കെ  ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഫോൺ ഹാക്ക് ചെയ്യപ്പെടുമ്പോൾ തന്നെ അക്കൗണ്ടിൽ നിന്നും നിങ്ങളുടെ പണം നഷ്ടപ്പെടും. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News