ആലപ്പുഴ: കോറോണ മുക്തമായി ആലപ്പുഴ ജില്ല.  വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സയിലുണ്ടായിരുന്ന ചെങ്ങന്നൂർ സ്വദേശികളെ ഡിസ്ചാർജ് ചെയ്യാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചതോടെയാണ് ആലപ്പുഴ കോറോണ മുക്തമാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവിടെ ചികിത്സയിലുണ്ടായിരുന്ന രണ്ടു പേർക്കാണ് ഇന്ന് രോഗം ഭേദമായത്.  ഇവരുടെ രണ്ടു സാമ്പിളുകളും നെഗറ്റീവ് ആയിരുന്നു.  ഇവര് രണ്ടാൾക്കും നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് കോറോണ ബാധിച്ചത്. 


Also read:സംസ്ഥാനത്ത് ഇന്ന് കോറോണ സ്ഥിരീകരിച്ചത് 6 പേർക്ക് 


ജില്ലയിൽ അഞ്ചു പേർക്കാണ് കോറോണ ബദ്ധിക ബാധിച്ചിരുന്നത്.  ജനുവരി 31 ന് വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥിക്കാണ് ആദ്യം ജില്ലയിൽ കോറോണ സ്ഥിരീകരിച്ചത്. ഫെബ്രുവരി 13 ന് ഇയാൾ രോഗവിമുക്തനായി. പിന്നീട് വിദേശത്തു നിന്നും എത്തിയ രണ്ടുപേർക്കും പിന്നെ ഇന്ന് രോഗ്യവിമുക്തരായ രണ്ടുപേർക്കുമാണ് കോറോണ സ്ഥിരീകരിച്ചിരുന്നത്. 


Also read: Corona: മുംബൈയിൽ 53 മാധ്യമ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു


ഇപ്പോൾ ഓറഞ്ച് ബി ഗ്രേഡിൽ ഉൾപ്പെടുന്ന ജില്ലയാണ് ആലപ്പുഴ.  നിയന്ത്രണങ്ങൾ ഒക്കെ പാലിച്ച് ഇവിടെ കടകൾ രാവിലെ 7 മുതൽ 7 വരെ തുറന്നു പ്രവർത്തിക്കാമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.