Corona: മുംബൈയിൽ 53 മാധ്യമ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു

ഇതിൽ ചാനൽ റിപ്പോർട്ടർമാരും, ഫോട്ടോഗ്രാഫർമാരും, ക്യാമറാമാൻമാരും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്.  ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.   

Last Updated : Apr 20, 2020, 06:06 PM IST
Corona: മുംബൈയിൽ 53 മാധ്യമ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു

മുംബൈ:  വുഹാനിലെ കോറോണ വൈറസ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.  മഹാരാഷ്ട്രയിലെ മുംബൈയിൽ കോറോണ വൈറസ് അതിവേഗം വ്യാപിക്കുകയാണ്. 

ഇന്ന് മുംബൈയിൽ 53 മാധ്യമ പ്രവർത്തകർക്ക് കോറോണ സ്ഥിരീകരിച്ചിട്ടുണ്ട്.  ഇതിൽ ചാനൽ റിപ്പോർട്ടർമാരും, ഫോട്ടോഗ്രാഫർമാരും, ക്യാമറാമാൻമാരും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്.  ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Also read: പിതാവിന്റെ സംസ്കാര ചടങ്ങിൽ യോഗി പങ്കെടുക്കില്ല 

ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ മാധ്യമ പ്രവർത്തകർക്കായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.  171 മാധ്യമ പ്രവർത്തകരുടെ സാമ്പിളുകളിൽ നിന്നും  53 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 

ഇതിനെല്ലാത്തിനും പുറമെ ഇപ്പോഴുള്ള ആശങ്ക എന്തെന്നാൽ ഈ കോറോണ സ്ഥിരീകരിച്ചിരിക്കുന്ന മാധ്യമ പ്രവർത്തകർക്കൊന്നും ഒരു രോഗലക്ഷണങ്ങളും ഇല്ലായെന്നതാണ്.  ഇവരിൽ പലരും ഇന്നലെവരെ ജോലി ചെയ്തിരുന്നതിന്നാൽ ഇവരുടെ കൂടെ സഹകരിച്ചവരെയും quarantine ൽ പോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 

Trending News