തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശമദ്യത്തിൻറെറെയും ബിയറിൻറെയും ഉപഭോഗം കുറഞ്ഞതായി റിപ്പോർട്ട്. ബിവറേജസ് കോർപ്പറേഷൻ വഴി 2011 മുതൽ 2021 വരെയുള്ള വിൽപ്പനയിലാണ് ഉപഭോഗം കുറഞ്ഞതായി കണ്ടെത്തിയത്.രാജ്യത്തെ കഴിഞ്ഞ പത്തു വർഷത്തെ കണക്കുകളിൽ കേരളം പിന്നിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ദില്ലിയിലും പഞ്ചാബിലും ഒഡിഷയിലും ഗോവയിലും യഥാക്രമം 22 ശതമാനവും 28 ശതമാനവും മദ്യ ഉപഭോഗം നടക്കുമ്പോൾ കേരളത്തിൽ 19 ശതമാനമായി കുറയുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.2011 മുതൽ 2016 വരെ അഞ്ച് വർഷക്കാലയളവിൽ 1149.11 ലക്ഷം കെയ്സ് മദ്യവും 557.21 ലക്ഷം കെയ്സ് ബിയറുമാണ് ബെവ്ക്കോ ഔട്ട്ലെറ്റുകൾ, ബാറുകൾ എന്നിവ വഴി വിറ്റഴിക്കപ്പെട്ടത്. സൈനിക, അർധസൈനിക ക്യാറ്റീൻ കണക്കുകൾ ഇല്ലാതെയാണിത്.


കേരളത്തിൽ 19.9 ശതമാനം പുരുഷന്മാർ മദ്യം ഉപയോഗിക്കുമ്പോൾ 0.2 ശതമാനം മാത്രമാണ് സ്ത്രീകളുടെ മദ്യഉപഭോഗം. ദില്ലിയിൽ 21.6 പുരുഷന്മാരും 0.5 ശതമാനം സ്ത്രീകളും ഒഡിഷയിൽ 28.8 ശതമാനം പുരുഷന്മാരും 4.5 ശതമാനം സ്ത്രീകളുമാണ് കണക്കുകളിൽ ഇടം പിടിച്ചിരിക്കുന്നത്.


തെലങ്കാനയിൽ പുരുഷന്മാരുടെ മദ്യ ഉപഭോഗം വളരെ കൂടുതലാണ് 43.3 ശതമാനമാണ് ആകെ കണക്ക്. സ്ത്രീകളുടെ എണ്ണത്തിലും 6.7 ശതമാനത്തിൻ്റെ വലിയ വർധനയാണ് ഈ സംസ്ഥാനത്തുള്ളത്. ഗോവയിലെ കണക്കുകളും തെലങ്കാനയ്ക്ക് സമാനമാണ്. മണിപ്പൂർ, അസം, തമിഴ്നാട്, ഒഡിഷ, പഞ്ചാബ്, ആഡ്രപ്രദേശ്, ദില്ലി എന്നീ സംസ്ഥാനങ്ങളിലും മദ്യ ഉപഭോഗം താരതമേന്യ കൂടുതലാണെന്ന് സർവ്വേ പ്രകാരമുള്ള കണക്കുകൾ വ്യക്തമാക്കുന്നു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.