Moozhiyar Dam| മൂഴിയാർ അണക്കെട്ടിൻറെ ഷട്ടറുകൾ ഉയർത്തി,പത്തനംതിട്ടയിൽ ജാഗ്രതാ നിർദ്ദേശം
അണക്കെട്ടിൻറെ വൃഷ്ടി പ്രദേശങ്ങളിൽ രണ്ട് ദിവസമായി കനത്ത മഴയാണ് തുടരുന്നത് (Moozhiyar Dam Water Level)
പത്തനംതിട്ട: നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് പത്തനംതിട്ട മൂഴിയാർ ഡാമിൻറെ ഷട്ടറുകൾ ഉയർത്തി. മൂന്ന് ഷട്ടറുകൾ 20 സെ.മി വീതമാണ് ഉയർത്തിയത്. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ അപ്പർ കുട്ടനാട്ടിലും,പത്തനംതിട്ട ജില്ലയിലുമടക്കം കനത്ത ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. പമ്പാ നദിയിൽ രണ്ട് മീറ്റർ വരെയാണ് ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളത്.
അണക്കെട്ടിൻറെ വൃഷ്ടി പ്രദേശങ്ങളിൽ രണ്ട് ദിവസമായി കനത്ത മഴയാണ് തുടരുന്നത്. കഴിഞ്ഞ ദിവസവും മൂഴിയാർ അണക്കെട്ടിൻറെ ഷട്ടറുകൾ ഉയർത്തിയിരുന്നു. വടശ്ശേരിക്കര,റാന്നി,കോഴഞ്ചേരി പ്രദേശങ്ങളിൽ ഉള്ളവർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 192 മീറ്ററിലേക്കാണ് അണക്കെട്ടിൽ ജലനിരപ്പ് എത്തിയിരിക്കുന്നത്. പമ്പ,കക്കി അണക്കെട്ടുകളിൽ കാര്യമായ രീതിയിൽ ജലനിരപ്പ് ഉയരാത്തതും ആശ്വാസമായിട്ടുണ്ട്.
അതേസമയം ഗുലാബ് ചുഴലിക്കാറ്റിനോട് അനുബന്ധിച്ച് തെക്കൻ കേരളത്തിൽ കനത്ത മഴയാണ് തുടരുന്നത്. അതേസമയം ചുഴലിക്കാറ്റിൻറെ ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറിയത്. ആശ്വസം തരുന്നുണ്ട്
കഴിഞ്ഞ 22 മണിക്കൂറിൽ കേരളത്തിൽ കൂടുതൽ മഴ ലഭിച്ച പ്രദേശങ്ങൾ.
നെയ്യാറ്റിൻകര: 141 മില്ലിമീറ്റർ
കായംകുളം:131
വെള്ളായണി: 133
പെരുങ്ങടവിള: 108
തെന്മല : 104
സീതത്തോട്: 101
വെസ്റ്റ് കല്ലട: 95
കൊട്ടാരക്കര:88
പീരുമേട്: 86
കോന്നി : 87
ചേർത്തല : 84'
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...