Pathanamthitta : പത്തനംതിട്ട മൂഴിയാർ ഡാമിൽ (Moozhiyar Dam) ജലനിരപ്പ് വൻ തോതിൽ ഉയരുന്നു. അണക്കെട്ടിൽ ജലനിരപ്പ് 191 മീറ്റർ ഉയർന്നതിനെ തുടർന്ന് റെഡ് അലേർട്ട് (Red Alert) പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട ജില്ലയിൽ യെല്ലോ അല്ലെർട്ട് പ്രഖ്യാപിച്ചിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് ഇനിയും ഉയരാനുള്ള സാധ്യതയാണ് കാണുന്നത്.
അണക്കെട്ടിൽ ജലനിരപ്പ് ഒരടി കൂടി ഉയർന്ന 192 മീറ്റർ എത്തിയാൽ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ പ്രദേശത്ത് ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്. ഷട്ടറുകൾ ഉയർത്താൻ സാധ്യത ഉള്ളതിനാൽ കക്കാട്ടാറിൻ്റെയും പമ്പയാറിന്റെയും തീരത്തുളവർക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
ആന്ധ്ര-ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഉള്ളതിനാൽ കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലുണ്ടായ ന്യൂനമർദം തീവ്രമായേക്കുമെന്നും അറിയിച്ചിട്ടുണ്ട്. 'ഗുലാബ്' എന്ന് പേര് നൽകിയിട്ടുള്ള ചുഴലിക്കാറ്റ് നാളെ കര തൊട്ടേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റ് വിശാഖപട്ടണത്തിനും ഗോപാൽപൂരിനും ഇടയിൽ കരതൊടാനാണ് സാധ്യതയെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് (Heavy Rain). ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.
ALSO READ: Kerala rain alert: കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
ഈ മാസത്തിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന നാലാമത്തെ ന്യൂനമർദ്ദമാണിത്. ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിന്റെ ഫലമായി കേരളത്തിൽ സെപ്റ്റംബർ 28 വരെ മഴ സജീവമാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
മധ്യ തെക്കൻ ജില്ലകളിലാണ് മഴയ്ക്ക് കൂടുതൽ സാധ്യത (Heavy Rain). ഇതിന്റെ അടിസ്ഥാനത്തിൽ സെപ്തംബർ 27 നും 28 നും കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA