തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ (Lock Down) വേണ്ടെന്ന് തീരുമാനം. മുഖ്യമന്ത്രി വിളിച്ച് ചേ‍ർത്ത സർവകക്ഷിയോഗത്തിലാണ് സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന തീരുമാനം ഉയർന്നത്. പകരം രോഗവ്യാപനം കൂടിയ ഇടങ്ങളിൽ ശക്തമായ, കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ മതിയെന്നും സർവകക്ഷിയോഗത്തിൽ പൊതു അഭിപ്രായമുയർന്നു. സംസ്ഥാനത്തെ വാരാന്ത്യ നിയന്ത്രണം തുടരും. ശനിയാഴ്ചയും ഞായറാഴ്ചയും കടുത്ത നിയന്ത്രണങ്ങൾ നിലവിലുള്ള രീതിയിൽത്തന്നെ ഇനിയും നടപ്പിലാക്കും. രാത്രി 7.30-ന് തന്നെ കടകൾ അടയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ (Chief Minister) നിർദേശത്തോടും ഭൂരിഭാഗം പേരും യോജിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

വോട്ടെണ്ണൽ ദിവസം ആഹ്ളാദപ്രകടനങ്ങൾ ഒഴിവാക്കണമെന്ന് സർവകക്ഷിയോഗത്തിൽ ഉയർന്ന അഭിപ്രായത്തോട് മിക്ക രാഷ്ട്രീയപാർട്ടികളും (Political Parties) യോജിച്ചു. വിവിധ പാർട്ടികൾ ഇക്കാര്യം അണികളോട് ആഹ്വാനം ചെയ്യണം. ആദിവാസി മേഖലയിൽ കോവിഡ് പരിശോധന കർശനമാക്കാൻ തീരുമാനമായിട്ടുണ്ട്. രോഗവ്യാപനം കൂടിയ ജില്ലകൾ, താലൂക്കുകൾ, പഞ്ചായത്തുകൾ എന്നിവയിൽ കടുത്ത നിയന്ത്രണം വരും. അതെങ്ങനെ വേണമെന്ന് ജില്ലാ ഭരണകൂടത്തിന് തീരുമാനിക്കാം. ഇവിടങ്ങളിലെല്ലാം എങ്ങനെ നിയന്ത്രണം നടപ്പാക്കണമെന്ന കാര്യത്തിൽ അന്തിമതീരുമാനം ജില്ലാ ഭരണകൂടത്തിന് വിടുകയും ചെയ്തിട്ടുണ്ട്.


ALSO READ:ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു:പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും


ഓരോ ജില്ലകളിലും ആരാധനാലയങ്ങളുടെ വലുപ്പം അനുസരിച്ച് നിയന്ത്രണങ്ങളോടെ ആളുകളെ പ്രവേശിപ്പിക്കാം. എല്ലാ ജില്ലാ കലക്ടർമാരും സാമുദായിക നേതാക്കന്മാരുടെ യോഗം വിളിക്കണം. സർക്കാ‍ർ വിളിച്ച സർവ്വകക്ഷി യോഗത്തിലെ (All Party Meeting) നിർദ്ദേശങ്ങൾ കലക്ടർമാർ മതനേതാക്കളെ അറിയിക്കും. അതിന് ശേഷം യുക്തമായ തീരുമാനം സ്വീകരിക്കാവുന്നതാണെന്നും സർവകക്ഷിയോഗത്തിൽ ധാരണയായി. 


പ്രതിരോധ പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി നിൽക്കുമെന്ന് യോഗശേഷം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രസർക്കാർ വാക്സിൻ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകണം. ബജറ്റിൽ തോമസ് ഐസക് ടോക്കൺ പ്രൊവിഷൻ വക്കണമായിരുന്നു. ജാഗ്രത കാണിച്ചില്ലെന്ന ആക്ഷേപം ശരിയെന്ന് തെളിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു.


ALSO READ:കൊവിഡ് ഡിസ്ചാർജ് മാനദണ്ഡങ്ങളിൽ മാറ്റം; ​ഗുരുതരമല്ലാത്തവർക്ക് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട


ലോക്ക്ഡൗണിലേക്ക് പോകുകയാണെങ്കിൽ അത് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെയും  ജനങ്ങളെയും മോശമായി ബാധിക്കുമെന്നാണ് രാഷ്ട്രീയപാർട്ടികളുടെ നിലപാട്. ഇത് പരി​ഗണിച്ചാണ് സമ്പൂർണ ലോക്ക്ഡൗൺ വേണ്ടെന്ന നിലപാടിലേക്ക് സർവ്വകക്ഷിയോ​ഗം എത്തിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.