തിരുവനന്തപുരം: കൊവിഡ് രോഗികളുടെ ഡിസ്ചാർജ് പ്രോട്ടോകോളിൽ (Discharge Protocol) മാറ്റം. ഗുരുതര അസുഖമില്ലാത്ത രോഗികൾക്ക് ഡിസ്ചാർജിന് കൊവിഡ് (Covid) നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട. നേരിയ ലക്ഷണം ഉള്ളവരെ ലക്ഷണം ഭേദമായി മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്യാം. ആന്റിജൻ പരിശോധന നടത്തി നെഗറ്റീവായാൽ മാത്രമാണ് ഡിസ്ചാർജ് നൽകിയിരുന്നത്.
ഗുരുതരമായവർക്ക് പതിനാലാം ദിവസം പരിശോധന നടത്തും. ടെസ്റ്റ് ചെയ്യാതെ ഡിസ്ചാർജ് ആയവർ 17 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. ഗുരുതരമല്ലാത്ത രോഗികളെ പ്രാഥമിക ചികിത്സ കേന്ദ്രത്തിലേക്കോ വീട്ടിലേക്കോ മാറ്റാം. ഗുരുതര രോഗികൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് പുതിയ ഡിസ്ചാർജ് മാർഗരേഖ പുറത്തിറക്കിയിരിക്കുന്നത്.
ALSO READ: ലോക്ക് ഡൗൺ സാധ്യത പരിശോധിക്കും : സർവ്വ കക്ഷിയോഗം ഇന്ന്, വോട്ടെണ്ണൽ ദിവസവും നിയന്ത്രണങ്ങൾ
കൊവിഡ് വ്യാപനം തീവ്രമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കിടക്കകൾ നിറയാതിരിക്കാൻ വേണ്ടിയുള്ള ഈ തീരുമാനം എത്രയും വേഗം നടപ്പിലാക്കും. കേരളത്തിൽ തുടർച്ചയായി കാൽ ലക്ഷത്തിലേറെ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് വലിയ വെല്ലുവിളിയാണ് ആരോഗ്യ വകുപ്പിന് (Health Department) മേൽ സൃഷ്ടിച്ചിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 28,469 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം 1209, പത്തനംതിട്ട 871, ഇടുക്കി 848, കാസര്‍ഗോഡ് 771, വയനാട് 659 എന്നിങ്ങനേയാണ് ജില്ല തിരിച്ചുള്ള കണക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കൂട്ട പരിശോധനകളുടെ ഭാഗമായി 2,90,262 സാമ്പിളുകളാണ് ഇത് വരെ ശേഖരിച്ചത്. ഇതടക്കം കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,773 സാമ്പിളുകൾ പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.46 ആണ്.
ALSO READ:Maharashtra Covid update: മഹാരാഷ്ട്ര ഭീതിയില്‍, കോവിഡ് വ്യാപനവും മരണനിരക്കും നിയന്ത്രണാതീതം
കൊവിഡ് രണ്ടാം തരംഗത്തിൽ അതിവേഗമാണ് രോഗം പടരുന്നത്. എറണാകുളം, കോഴിക്കോട് ജില്ലകൾ അതീവ അപകടാവസ്ഥയിൽ ആണെന്നാണ് വിലയിരുത്തൽ. ഇതുവരെ രണ്ട് ഘട്ടങ്ങളിലായി ഏതാണ്ട് അഞ്ച് ലക്ഷം ടെസ്റ്റുകളാണ് നടത്തിയത്. ആദ്യ ഘട്ടത്തിൽ മൂന്ന് ലക്ഷവും രണ്ടാം ഘട്ടത്തിൽ രണ്ട് ലക്ഷത്തോളവും ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...