Thiruvananthapuram : സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും ഡിജിറ്റൽ പഠന (Digital Education) സൗകര്യം ഉറപ്പാക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan). അതിൽ പ്രഥമ പരിഗണന  ആദിവാസി മേഖലയിലെ കുട്ടികൾക്കാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുഴുവൻ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡിജിറ്റൽ വിഭജനമില്ലാതെ കുട്ടികളുടെ വിദ്യാഭ്യാസം തുടരാനാകണം. കോവിഡ് വ്യാപനം ഏതു ഘട്ടംവരെയെന്ന് പറയാൻ കഴിയില്ല. അതുകൊണ്ട് ഡിജിറ്റൽ വിദ്യാഭ്യാസം വേണ്ടിവരുമെന്ന് പൊതുവെ കാണണം. പാഠപുസ്തകം പോലെ ഡിജിറ്റൽ ഉപകരണവും കുട്ടിക്ക് സ്വന്തമായി ഉണ്ടായാലേ പഠനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂയെന്ന് മുഖ്യമന്ത്രി അറിയിച്ചു.


ALSO READ : University Exams Change: സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റം,പുതിയ തീയ്യതി പിന്നീട്


ഉപകരണങ്ങൾ ഇല്ലാത്തതുകൊണ്ട് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടുകൂടാ. ഉപകരണം ഉണ്ടായിട്ടും കണക്ടിവിറ്റി ഇല്ലാത്ത പ്രശ്‌നങ്ങളും സംസ്ഥാനത്ത് ഉണ്ട്. ആ പ്രദേശങ്ങൾ കണ്ടെത്തി അവിടെ കണക്ടിവിറ്റി ഉറപ്പിക്കാനുള്ള നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.


ആദിവാസി മേഖലകളിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുൻഗണന നൽകണം. വൈദ്യുതി ബന്ധമില്ലാത്ത സ്ഥലങ്ങളിൽ ജനറേറ്ററുകളും സൗരോർജ്ജവുമുൾപ്പെടെ ഉപയോഗിക്കാൻ ശ്രമിക്കും. ഊര് അടിസ്ഥാനത്തിൽ കുട്ടികൾക്ക് പഠിക്കാൻ സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 


ALSO READ : നിങ്ങൾ അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ? സൂക്ഷിക്കുക നിങ്ങളുടെ ചർമ്മത്തിന് പ്രശ്‌നങ്ങൾ വരാൻ സാധ്യതയുണ്ട്


ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങാനുള്ള സാമ്പത്തിക ബാധ്യത താങ്ങാൻ ഉദാരമതികളുടെ സംഭാവന സ്വീകരിക്കേണ്ടി വരും. വ്യക്തികൾ, സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ എന്നിവയിൽ നിന്നും സഹായം സ്വീകരിക്കാം. ഇതിന് പ്രത്യേക നിധി രൂപീകരിക്കും. ഇൻറർനെറ്റ് പ്രൊവൈഡർമാർ ഈടാക്കുന്ന സർവീസ് ചാർജ്ജ് സൗജന്യമായി നൽകാൻ അഭ്യർത്ഥിക്കും. സൗജന്യ നിരക്കിലും ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.


ALSO READ : Jio യുടെ വിലകുറഞ്ഞ പ്ലാനുകളെ കുറിച്ച് അറിയു.., ഇതിലും കുറഞ്ഞ പ്ലാനുകൾ ഇനി സ്വപ്നത്തിൽ മാത്രം


എത്ര കുട്ടികൾക്ക് സൗകര്യം വേണമെന്ന് സ്‌കൂൾ പി.ടി.എ.കൾ കണക്കാക്കണം. പൂർവ്വ വിദ്യാർത്ഥികൾ, ഉദാരമതികൾ, പ്രവാസികൾ മുതലായവരിൽ നിന്നും സഹായം സ്വീകരിക്കാം. ഇതിനായി വിപുലമായ ക്യാമ്പയിൻ നടത്തണം. ഓൺലൈൻ വിദ്യാഭ്യാസത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സെക്രട്ടറിതല കമ്മിറ്റി രൂപീകരിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.