University Exams Change: സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റം,പുതിയ തീയ്യതി പിന്നീട്

കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ലോക്ഡൗൺ ജൂൺ 16 വരെ നീട്ടിയ സാഹചര്യത്തിലാണിത്.

Written by - Zee Malayalam News Desk | Last Updated : Jun 8, 2021, 11:43 AM IST
  • കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ലോക്ഡൗൺ ജൂൺ 16 വരെ നീട്ടിയ സാഹചര്യത്തിലാണിത്.
  • കൂടുതൽ ഉത്തരവുകൾ ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയ ശേഷം ഉണ്ടാവും
  • ഇത് സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി സർവകലാശാലകൾക്ക് നിർദേശം നൽകി
University Exams Change: സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റം,പുതിയ തീയ്യതി പിന്നീട്

Trivandrum: ലോക്ക് ഡൗൺ നീട്ടിയതോടെ സ‍ർവ്വകലാശാല പരീക്ഷകൾക്കും മാറ്റം. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സർവകലാശാലകളിൽ ജൂൺ 15 മുതൽ തുടങ്ങാനിരുന്ന പരീക്ഷകൾ നീട്ടിവെക്കും. ഇത് സംബന്ധിച്ച്  ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി സർവകലാശാലകൾക്ക് നിർദേശം നൽകി.

കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ലോക്ഡൗൺ ജൂൺ 16 വരെ നീട്ടിയ സാഹചര്യത്തിലാണിത്. പുതിയ തീരുമാനം. കൂടുതൽ ഉത്തരവുകൾ ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയ ശേഷം ഉണ്ടാവും. എംജി,കേരള,കാലിക്കറ്റ്,കണ്ണൂർ സ‍ർവ്വകലാശാലകൾ ഇത് സംബന്ധിച്ച് ഒൗദ്യോ​ഗിക ഉത്തരവ് പുറപ്പെടുവിച്ചേക്കും.

ALSO READ: സ്ഥാനാർഥിത്വം പിൻവലിക്കാൻ പണം നൽകിയെന്ന പരാതി; കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി നൽകി കോടതി

അതേസമയം ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2017-18 വർഷത്തിൽ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ നടത്തിയ യോഗ & നാച്യുറോപതി പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർത്ഥികൾക്കായി സപ്ലിമെന്ററി പരീക്ഷ നടത്തും. 

ALSO READ: ഒരു രാജ്യം ഒറ്റ വാക്സിൻ നയം, എല്ലാവർക്കും സൗജന്യ വാക്സിന്‍, ഇനി കേന്ദ്രം നേരിട്ട് വാക്സിൻ വിതരണം കൈകാര്യം ചെയ്യും

വിദ്യാർത്ഥികൾ ഉടൻ അപേക്ഷ നൽകണം. പരീക്ഷ സംബന്ധിച്ച വിവരങ്ങൾ www.kerala.gov.in ൽ പ്രസിദ്ധീകരിക്കുമെന്ന് ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News