പത്തനംതിട്ട: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോ‍ർജിൻ്റെ മണ്ഡലത്തിലുള്ള കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ രക്തക്കച്ചവടമടക്കം വൻ ക്രമക്കേടെന്ന് ആരോപണം. കോൺഗ്രസ് മണ്ഡലം കമ്മറ്റി ജില്ലാ ആശുപത്രിയിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയകൾക്കും പ്രസവത്തിനുമടക്കം സ്വകാര്യ ആശുപത്രിയിൽ നിന്നും രക്തം വാങ്ങാൻ രോഗികളെ നിർബ്ബന്ധിതരാക്കുന്നതായുള്ള പരാതി ഉയർന്നിരുന്നു. വിഷയത്തിൽ ഡി എം ഒ തലത്തിൽ അന്വേഷണം നടന്ന് വരുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജില്ലയിൽ സർക്കാർ തലത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും മാത്രമാണ് മദർ ബ്ലഡ് ബാങ്ക് ഉള്ളത്. പത്തനംതിട്ടയിലെ മദർ ബ്ലഡ് ബാങ്കിൽ നിന്നും കോഴഞ്ചേരിയിലെ ബ്ലഡ് സംഭരണ ബാങ്കിലേക്ക് ആവശ്യമായ രക്തം സൗജന്യമായി നൽകാൻ സംവിധാനമുണ്ട്. എന്നാൽ ഈ സൗകര്യം ഉപയോഗപ്പെടുത്താതെ സ്വകാര്യ ആശുപത്രിയിലെ മദർ ബ്ലഡ് ബാങ്കിൽ നിന്ന് മൂവായിരത്തോളം രൂപ കൊടുത്ത് രക്തം വാങ്ങാൻ രോഗികളുടെ ബന്ധുക്കളെ നിർബന്ധിതരാക്കുകയാണ് ചെയ്ത് വന്നിരുന്നത്. കോഴഞ്ചേരി ജില്ലാ ആശുപത്രി, അടൂർ, തിരുവല്ല, കോന്നി, റാന്നി താലൂക്ക് ആശുപത്രികളിലേക്കും രക്തവും രക്ത ഘടകങ്ങളും പത്തനംതിട്ടയിലെ മദർ ബ്ലഡ് ബാങ്കിൽ നിന്നും വിതരണം ചെയ്യാൻ കഴിയുമെന്നിരിക്കെ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് കമ്മീഷൻ വാങ്ങാനായാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരും ഡോക്ടർമാരും രോഗികളെ തെറ്റിധരിപ്പിച്ച് സ്വകാര്യ സ്ഥാപനങ്ങളിലേക്കയക്കുന്നത്. 


ALSO READ: വിചാരണ വേഗത്തിൽ പൂർത്തിയാക്കണം; ദിലീപിന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ


കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ അഴിമതികൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും വിജിലൻസും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കോഴഞ്ചേരി മണ്ഡലം കമ്മറ്റി ആശുപത്രിക്ക് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ പത്തനംതിട്ട ഡി സി സി പ്രസിഡൻ്റ് പ്രെഫ. സതീഷ് കൊച്ചു പറമ്പിൽ ഉത്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോമോൻ പുതുപ്പറമ്പിലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും രോഗികളോടുള്ള പെരുമാറ്റം പ്രമേയമാക്കിയ തെരുവ് നാടകവും അരങ്ങേറി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അദ്ധ്യക്ഷതയിലുള്ള ആശുപത്രി വികസന സമിതി പ്രഹസനമാണെന്നും ഏഴ് വർഷമായി ആശുപത്രിയിൽ ഓഡിറ്റ് നടന്നിട്ടില്ലെന്നും കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. 


ദുരന്ത നിവാരണ ഫണ്ടായി ലഭിച്ച 20 ലക്ഷം രൂപ വകമാറ്റി ചിലവാക്കിയതിലും കോവിഡ് കാലത്ത് ലക്ഷക്കണക്കിന് രൂപ പ്രൈവറ്റ് ലാബുകാർക്കും കാൻ്റീൻ നടത്തിപ്പുകാർക്കും നൽകിയതിലും അഴിമതിയുണ്ട്. ലാബ് മാഫിയ, സർജറിയുമായി ബന്ധപ്പെട്ട് എക്യുപ്മെൻ്റ് മാഫിയ, ഫാർമസി മാഫിയ, നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എക്യുപ്മെൻ്റ് മാഫിയ എന്നിങ്ങനെ നാല് തരം മാഫിയകളുടെ പിടിയിലാണ് നിലവിൽ ജില്ലാ ആശുപത്രി എന്നും കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.