Actress Attack Case: വിചാരണ വേഗത്തിൽ പൂർത്തിയാക്കണം; ദിലീപിന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

Actress Attack Case: കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് അടുത്ത വർഷം മാര്‍ച്ച് 31 വരെ സമയം അനുവദിക്കണമെന്നാണ് വിചാരണക്കോടതിയുടെ ആവശ്യം.

Written by - Zee Malayalam News Desk | Last Updated : Aug 4, 2023, 07:45 AM IST
  • വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിൻറെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയിൽ
  • വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ വീണ്ടും സാവകാശം ചോദിച്ചിരിക്കുകയാണ് വിചാരണക്കോടതി
Actress Attack Case: വിചാരണ വേഗത്തിൽ പൂർത്തിയാക്കണം; ദിലീപിന്റെ ഹർജി ഇന്ന്  സുപ്രീംകോടതിയിൽ

Supreme court on Actress assault case: നടിയെ ആക്രമിച്ച കേസില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിൻറെ ഹര്‍ജി ഇന്ന് സുപ്രീകോടതി പരിഗണിക്കും. വിചാരണ ജൂലായ് 31 ന് ഉള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ വീണ്ടും സാവകാശം ചോദിച്ചിരിക്കുകയാണ് വിചാരണക്കോടതി.

Also Read: Sexually Assaulted: തിരൂരങ്ങാടിയിൽ നാലു വയസുകാരിയെ പീഡിപ്പിച്ചു; മധ്യപ്രദേശ് സ്വദേശി അറസ്റ്റിൽ

ഹർജി പരിഗണിക്കുന്നത് ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ്. കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് അടുത്ത വർഷം മാര്‍ച്ച് 31 വരെ സമയം അനുവദിക്കണമെന്നാണ് വിചാരണക്കോടതിയുടെ ആവശ്യം. സാക്ഷി വിസ്താരം മാത്രം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം വേണമെന്നും കേസില്‍ ഇനി ആറ് സാക്ഷികളുടെ വിസ്താരം ബാക്കിയുണ്ടെന്നും ജഡ്ജി ഹണി എം വര്‍ഗീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.   കേസ് ഒടുവില്‍ പരിഗണിച്ചപ്പോൾ ജൂലായ് 31 നുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു. ഒരോ തവണയും കേസിന്റെ പുരോഗതി സംബന്ധിച്ച് ഒരേ തരത്തിലുള്ള റിപ്പോര്‍ട്ടാണ് വിചാരണ കോടതി ജഡ്ജി നൽകുന്നതെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Also Read: Lakshmi Devi Favourite Zodiacs: ലക്ഷ്മി ദേവിയ്ക്ക് പ്രിയം ഇവരോട്, ഇതിൽ നിങ്ങളും ഉണ്ടോ?

അതേസമയം ദിലീപിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന വീഴ്ചമൂലമാണ് വിചാരണ വൈകുന്നതെന്നാണ് സർക്കാർ  സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. ദീലീപിന്റെ അഭിഭാഷകര്‍ സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ വിസ്താരം നീട്ടിക്കൊണ്ടു പോകുന്നുവെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.  എന്നാല്‍ ഓണ്‍ലൈന്‍ മുഖേനയുള്ള വിചാരണയില്‍ സാങ്കേതിക തടസങ്ങളുണ്ടെന്നും അതുകൊണ്ടുതന്നെ ഇതിന്റെ പേരിൽ പേരില്‍ തന്നെ കുറ്റപ്പെടുത്തരുതെന്നും ദിലീപിന്റെ അഭിഭാഷക രഞ്ജീത റോത്തഗി കോടതിയെ അറിയിച്ചിട്ടുണ്ട്. ക്രോസ് വിസ്താരം പൂര്‍ത്തിയാക്കാന്‍ അഞ്ച് ദിവസം കൂടി മതിയെന്നാണ് കോടതിയില്‍ ദിലീപ് പറഞ്ഞിരിക്കുന്നത്.  ഇതിനിടയിൽ മെമ്മറി കാർഡ് പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്ന് ദിലീപ് നേരത്തെ ഹൈക്കോടതിയിൽ ആരോപണം നടത്തിയിരുന്നു.  മാത്രമല്ല വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിൽ പ്രോസിക്യൂഷൻ കൈകോർക്കുകയാണെന്നാന്നും ദിലീപി വാദിച്ചിരുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്ന സംഭവത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിലായിരുന്നു ദിലീപിൻറെ ഈ  നിലപാട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News