കോഴിക്കോട്: സന്ദേശങ്ങൾ കൈമാറാൻ സെക്കൻഡുകൾ പോലും ആവശ്യമില്ലാത്ത ഈ കാലത്ത് പഴയ പ്രതാപത്തോടെ നടന്ന്‌ ആളുകളിലേക്ക് കത്തുകൾ എത്തിക്കുകയാണ് കോഴിക്കോട്  സ്വദേശിയായ സാമിക്കുട്ടി. 34 വർഷമായി വിലാസക്കാരനെ തേടി കിലോമീറ്ററുകൾ സഞ്ചരിക്കുകയാണ് ഇദ്ദേഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്നേഹാക്ഷരങ്ങൾ ചേർത്തുവച്ച് കത്തുകൾ ആയി തപാലിൽ വരുമ്പോൾ, അത് കയ്യിലേക്ക് എത്തിക്കുന്ന പോസ്റ്റുമാന് പലപ്പോഴും ദൈവത്തിന്റെ മുഖമാണ്. ജോലി കാത്തിരിക്കുന്ന യുവാക്കൾക്ക് ജോലിയുമായി എത്തുന്ന പോസ്റ്റ് മാനെ അവർ എന്നും ഹൃദയത്തിൽ ചേർത്ത് നിർത്തും. 

Read Also: KSRTC : കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഒരുലക്ഷത്തിലധികം രൂപ കാണാതായി


കഴിഞ്ഞ 34 വർഷമായി ഈ സ്നേഹം അറിയുന്ന ആളാണ്  ഇഡി പോസ്റ്റുമാൻ ആയ സാമികുട്ടി. കോഴിക്കോട് കക്കോടി കിഴക്കുമുറിയിലെ  ഈ പോസ്റ്റ് മാൻ വിലാസകാരനെ തേടി കിലോമീറ്റരുകളോളം നടന്ന് സഞ്ചരിക്കാറുണ്ട്. ഇഡി പോസ്റ്റുമാന്റെ ജോലിസമയം അഞ്ചുമണിക്കൂർ ആണെങ്കിലും ദിനംപ്രതി 12 മണിക്കൂർ വരെ ജോലി ചെയ്യാറുണ്ട് സ്വാമി കുട്ടി.


1988 ലാണ് സാമിക്കുട്ടി പോസ്റ്റ് മാൻ ആയി ജോലി തുടങ്ങുന്നത്. ഈ 58 ആം വയസ്സിലും 200 മുതൽ 250 വരെ വിലാസക്കാരെ തേടി നടക്കാറുണ്ട്. പഴയകാലത്ത് നിന്നും മാറി ഇന്ന് ബാങ്ക്‌ പോലുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള കത്തുകൾ ആണ് കൂടുതലായി എത്താറുള്ളത്. 

Read Also: Crime News: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് പണം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ!


അത് വാങ്ങാൻ ആകട്ടെ  സാധാരണക്കാരായ ആളുകൾക്ക് താല്പര്യവുമില്ല. സന്ദേശങ്ങൾ കൈമാറാൻ പുതിയ രീതിയിലുള്ള ഈ കാലത്ത് നിലനിൽപ്പിനായി പോരാടുന്നവരുടെ കൂട്ടത്തിലാണ് പഴയ പ്രതാപവുമായി സാമിക്കുട്ടി  തപാൽ ഉരുപ്പടികളുമായി സഞ്ചരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.