മലപ്പുറം: മനുഷ്യരുമായി കൂടുതല്‍ അടുപ്പമുള്ളവരാണ് ഇഗ്വാനകള്‍. ഭീകരനാണെന്ന് തോന്നുമെങ്കിലും പാവത്താനായ അഞ്ച് ഇഗ്വാനകളാണ് മലപ്പുറം മഞ്ചേരി സ്വദേശി സുനീറിന്റെ വീട്ടിലുള്ളത്.  സുനീറിന്‍രെ പക്കലുള്ളത് വിവിധ നിറങ്ങളിലുള്ള അഞ്ച് ഇഗ്വാനകളാണ്. സസ്യഭുക്കുകളായ ഇവയെ കുഞ്ഞായിരിക്കുമ്പോള്‍ തൊട്ട് വളര്‍ത്താന്‍ തുടങ്ങിയതാണ് സുനീര്‍. ഭൂമദ്ധ്യരേഖാപ്രദേശങ്ങളിലാണ് ഇവ പ്രധാനമായും കണ്ടുവരുന്നത്. കേരളത്തില്‍ പൊതുവെ ഡിമാന്റുള്ളതിനാല്‍ ഇവകളെ വളര്‍ത്തുന്നത് ലാഭകരമാണെന്നും സുനീര്‍ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇഗ്വാനകള്‍ക്ക് പുറമെ വ്യത്യസ്ത തരം പാരക്വീറ്റുകള്‍, തത്തകള്‍, പൂച്ചകള്‍ എന്നിവയും സുനീറിന്റെ വീട്ടിലുണ്ട്. നേരപോക്കല്ല സുനീറിന് ഈ ജീവികൾ. വളരെ ഓമനിച്ചും സ്നേഹം കൊടുത്തുമാണ് സുധീർ ഇവയെ വളർത്തുന്നത്. നിരവധി പേർ ഇഗ്വാനകളെ കാണാനും ഇഗ്വാനകളെപ്പറ്റി അറിയാനും സുനീറിന്റെ വീട്ടിലെത്താറുണ്ട്. എങ്ങനെ പരിചരിക്കണം എങ്ങനെ ഇണക്കി വളർത്തണം  എന്നെല്ലാം സുധീർ വരുന്നവർക്ക് പറഞ്ഞു കൊടുക്കും. 

Read Also: പി ശശി തിരിച്ചുവരവിൽ സികെപി പത്മനാഭൻ കാണാമറയത്ത്.. പാർട്ടിക്കുള്ളിൽ വിവാദം കെട്ടടങ്ങുന്നില്ല


ഇഗ്വാനകളെ കുട്ടിയായിരിക്കുമ്പോൾ മുതൽ വളർത്തുന്നതാണ് നല്ലത്. വേഗം ഇണങ്ങുവാൻ അത് സഹായിക്കും. ഇഗ്വാനകളുടെ നഖങ്ങൾ വളരെ മൂർച്ഛയുള്ളതാണ് അതിനാൽ നഖം ഇടയക്കിടെ വെട്ടിക്കൊടുക്കുന്നത് നല്ലതാണ്. ഇഷ്ടം കൊണ്ട് വളർത്തുന്നതാണ് എപ്പോഴും നല്ലത്. എന്നാൽ കുട്ടികൾ ഉണ്ടാകുമ്പോൾ അവയെ വിറ്റാൽ നല്ല വരുമാനവും ലഭിക്കും. 


ഇഗ്വാനകളിൽ വലിപ്പമേറിയവയും ഉണ്ട്  രണ്ടര മുതല്‍ മൂന്ന് അടിവരെ വലിപ്പം വയ്ക്കന്നയാണ് ഇഗ്വാനകൾ. വ്യത്യസ്തമായ നിറങ്ങൾക്ക് അനുസരിച്ച് ഇഗ്വാനകളുടെ വിലയും കൂടും. പതിനായിരം മുതൽ രണ്ടര ലക്ഷം രൂപവരെ വിലയുള്ളതാണ് ഇഗ്വാനകൾ. മഞ്ഞ, വെള്ള നിറങ്ങളിലുള്ളവയ്ക്ക് വില കൂടുതലാണെന്നും സുനീർ പറയുന്നു. 

Read Also: കരൾ രോഗം ബാധിച്ച അഞ്ച് മാസം പ്രായമായ കുഞ്ഞിന് ചികിത്സാ സഹായമേകാമോ...


ഇഗ്വാനകൾ


ഇഗ്വാന സസ്യഭുക്കുകളായ പല്ലികളുടെ വിഭാഗത്തിലെ ജീവി വർഗമാണ്.  ട്രോപ്പിക്കൽ, സബ് ട്രോപ്പിക്കൽ മേഖലകളിലാണ് ഇവയെ കണ്ടുവരുന്നത്. മെക്സിക്കോ, മദ്ധ്യ അമേരിക്ക, ഫിജി, ടോംഗ, വെസ്റ്റ്‌ ഇൻഡീസ് എന്നിവിടങ്ങളിൽ ഇഗ്വാനകൾ ഉണ്ട്. ശക്തമായ കാഴ്ചയുള്ള ജീവികളാണ് ഇവ. സസ്യഭുക്കുകളായ ഇവ പൊതുവെ ആക്രമണകാരികളല്ല. സസ്യാഹാരികളായ ഇവ പഴങ്ങളും ഇലകളും കഴിക്കും. മനുഷ്യരോട് പെട്ടന്ന് ഇണങ്ങുന്ന ഇഗ്വാനകൾക്ക് ഇന്ത്യയിൽ അടുത്തിടെയാണ് കൂടുതൽ പ്രചാരം സിദ്ധിച്ചത്. കേരളത്തില്‍ പട്ടിയയെയും പൂച്ചയെയും പക്ഷികളെയും മൃഗങ്ങളെയുമെല്ലാം വളർത്തുന്നതിനൊപ്പം ഇപ്പോൾ ഇഗ്വാനയെയും പെറ്റായി വളർത്തുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.