പി ശശി തിരിച്ചുവരവിൽ സികെപി പത്മനാഭൻ കാണാമറയത്ത്.. പാർട്ടിക്കുള്ളിൽ വിവാദം കെട്ടടങ്ങുന്നില്ല

പി ശശിക്കെതിരെയുള്ള പരാതി സികെപി പത്മനാഭൻ പാർട്ടിയിൽ ഉന്നയിച്ചതിന്റെ പിറ്റേന്ന്  കണ്ണൂരിലെ യുവജനനേതാവിന്റെ ഭാര്യ അവരുടെ പരാതി രേഖാമൂലം പാര്‍ടിക്ക്‌ നൽകി.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Apr 21, 2022, 03:42 PM IST
  • വ്യക്തി ആരാധനയുടെ പട്ടം ചാർത്തി പി ജയരാജനെ പാർട്ടിയിൽ ഒതുക്കി നിർത്തിയെന്നതുമാണ് യാഥാർത്ഥ്യം.
  • ശശിയെ പിന്തുണക്കുന്നവർ മറുഭാഗത്ത് സികെപി പത്മനാഭനെതിരെയും കരുക്കൾ നീക്കി.
  • സംസ്ഥാനസമ്മേള പ്രതിനിധി പോലും ആകാതെയാണ് പി ശശി സംസ്ഥാനസമിതിയംഗമായത്.
പി ശശി തിരിച്ചുവരവിൽ സികെപി പത്മനാഭൻ കാണാമറയത്ത്.. പാർട്ടിക്കുള്ളിൽ വിവാദം കെട്ടടങ്ങുന്നില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശിയെ നിയമിച്ചെങ്കിലും പാർട്ടിക്കുള്ളിൽ വിവാദം കെട്ടടങ്ങുന്നില്ല.  പി ശശിക്കെതിതെ നടപടി ആവശ്യപ്പെട്ടവർ പാർട്ടിക്കുള്ളിൽ ഒതുക്കപ്പെട്ടെങ്കിലും ആ നേതാക്കളുടെ ശബ്ദത്തിന് പിന്തുണ ഏറിവരികയാണ്. പി ശശിക്കെതിരെ പാർട്ടി നേതൃത്വത്തോട് പരാതി പറയുകയും കേന്ദ്രനേതൃത്വം വരെ പിന്തുണയ്ക്കുകയും ചെയ്ത കർഷകസംഘം മുൻ സംസ്ഥാന പ്രസിഡന്റും തളിപറമ്പ് മുൻ എംഎൽഎയുമായിരുന്ന സികെപി പത്മനാഭൻ പാർട്ടിയിൽ ഇന്ന് കാണാമറയത്താണ്. 

പാർട്ടി മുൻസംസ്ഥാനസമിതിയംഗമായിരുന്നു സികെപി.  മഹിളാ അയോസിയേഷൻ നേതൃത്വത്തിന്റെ ഇടപെടലിന് വഴിയൊരുക്കിയ ഷൈലജ ടീച്ചർ രണ്ടാം പിണറായി സർക്കാരിൽ മന്ത്രി സ്ഥാനം ലഭിക്കുന്നതിന് തടസമുണ്ടായതിന്റെ കാരണവും മറ്റൊന്നല്ല. വ്യക്തി ആരാധനയുടെ പട്ടം ചാർത്തി പി ജയരാജനെ പാർട്ടിയിൽ ഒതുക്കി നിർത്തിയെന്നതുമാണ് യാഥാർത്ഥ്യം.

Read Also: കോടിയേരി ബാലകൃഷ്ണൻ വീണ്ടും ചികിത്സക്കായി അമേരിക്കയിലേക്ക്; കോടിയേരി പോകുന്നത് മുഖ്യമന്ത്രിക്ക് പിന്നാലെ

പി ശശിക്കെതിരെയുള്ള പരാതി സികെപി പത്മനാഭൻ പാർട്ടിയിൽ ഉന്നയിച്ചതിന്റെ പിറ്റേന്ന്  കണ്ണൂരിലെ യുവജനനേതാവിന്റെ ഭാര്യ അവരുടെ പരാതി രേഖാമൂലം പാര്‍ടിക്ക്‌ നൽകി. അതേടുതർന്ന് ശശിക്കെതിരെ നടപടിയുണ്ടായി. ശശിയെ പിന്തുണക്കുന്നവർ  മറുഭാഗത്ത് സികെപി പത്മനാഭനെതിരെയും കരുക്കൾ നീക്കി. കര്‍ഷകസംഘം സംസ്ഥാന സമിതിയുമായി ബന്ധപ്പെട്ട്‌ സാമ്പത്തിക ക്രമക്കേട്‌ ആരോപിച്ച് സികെപി പത്മനാഭനെതിരെ നടപടിയെടുത്തു. 

ഓഫിസ് സെക്രട്ടറിയാണ് ക്രമക്കേട് നടത്തിയതെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടുപിടിച്ചിട്ടും 'ഉത്തരവാദിത്വം' എന്ന വാൾമുന തലപ്പിൽ നിർത്തി സികെപിയെ പാർട്ടിയുടെ ഉന്നത ഘടകങ്ങളിൽ നിന്ന് ഒഴിവാക്കുകയും  ചെയ്തു.  പി.ശശിക്കെതിരായ ശക്തമായ നിലപാടുകളുമായിരുന്നു കുറനാളുകൾക്ക് ശേഷം അദ്ദേഹത്തെ കണ്ണൂര്‍ ജില്ലയിലെ ഒരു ഏരിയാകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയെത്തിയിട്ടുണ്ട്.

Read Also: തിരുവനന്തപുരം കഴക്കൂട്ടത്ത് പോലീസിന്റെ അഴിഞ്ഞാട്ടം, സിൽവർ ലൈൻ പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടി

അതിനിടെ, പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട് ശേഷം അഭിഭാഷക വേഷമണിഞ്ഞ പി ശശി, അഭിഭാഷകസംഘടനയിലൂടെ ബ്രാഞ്ച് അംഗമായി പാർട്ടിയിൽ തിരികെ എത്തുകയായിരുന്നു. സംസ്ഥാനസമ്മേള പ്രതിനിധി പോലും ആകാതെയാണ് പി ശശി സംസ്ഥാനസമിതിയംഗമായത്. അവിടെ നിന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി വദവിയിലേക്കും. കൃത്യമായ അജണ്ട ഇതിന് പിന്നിലുണ്ടായിരുന്നുവെന്നാണ് ആക്ഷേപം. 

സിപിഎമ്മിൽ സ്ഥാനമാനങ്ങൾ നൽകുന്നതിൽ മാനദണ്ഡങ്ങൾ പൂർണമായും അട്ടിമറിക്കപ്പെടുന്ന സഹചര്യമാണുള്ളതെന്ന് പി ജയരാജനും എഎൻ ഷംസീറും സംസ്ഥാനസമിതിയിലെ ചർച്ചയിലെ ഉന്നയിച്ചിരുന്നു. എന്നാൽ ശശി യോഗ്യൻ എന്ന ഇപി ജയരാജന്റെ മറുപടിയിലൂടെ എല്ലാ വിമർശനങ്ങളും അപ്രസക്തമായി. പക്ഷെ പാർട്ടിയുടെ താഴെ തട്ടിൽ അണിക്കൾക്കിടയിൽ പി ശശിയും ആ പഴയ വിവാദവും വീണ്ടും സജീവ വലിയ ചർച്ചയാവുകയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News