കോട്ടയം: കായലിലെ ശക്തമായ ഒഴുക്കിനേയും ഇടയ്ക്ക് പെയ്ത മഴയേയും അതിജീവിച്ച് അഞ്ചു വയസുകാരൻ കോട്ടയം വൈക്കത്ത് വേമ്പനാട്ടുകായൽ നീന്തിക്കയറി. കോതമംഗലം സ്വദേശികളായ ശ്രീകാന്ത് അനുപമ ദമ്പതികളുടെ മകൻ നീരജ്ശ്രീകാന്താണ് മൂന്നര കിലോമീറ്റർ ദൂരം വരുന്ന വേമ്പനാട്ട്കായൽ സാഹസികമായി നീന്തി കീഴടക്കിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ രാവിലെ ആലപ്പുഴ എം പി എഎം ആരിഫിന്‍റെയും കുടുംബാംഗങ്ങളുടേയും കൂട്ടുകാരുടേയും പ്രോത്സാഹത്തോടെയുള്ള നിറഞ്ഞ കരഘോഷത്തോടെയാണ് നീരജ് ശ്രീകാന്ത് ചേർത്തല തവണക്കടവിൽ നിന്ന് നീന്തൽ ആരംഭിച്ചത്. നീരജിന് ധൈര്യം പകരാൻ പരിശീലകൻ ബിജു തങ്കപ്പൻ മുന്നിൽ നീന്തി. 

Read Also: ജന്മദിനത്തിൽ അഭിനയ വിസ്മയത്തിന് ആരാധകൻ തീർത്ത നൂറ് പേപ്പറുകളിലെ സമ്മാനം


ധീരജിന്‍റെ മാതാപിതാക്കളും കൂടെ നീന്തൽ പരിശീലിക്കുന്ന കൂട്ടുകാരും ബന്ധുക്കളും പിന്നാലെ വള്ളത്തിൽ അനുഗമിച്ചു. കായലിലെ ശക്തമായ ഒഴുക്കിനേയും വെള്ളത്തിലെ തണുപ്പിനേയും അതിജീവിച്ച് രണ്ടു മണിക്കൂർ കൊണ്ടാണ് നീരജ് കായൽ നീന്തിക്കടന്നത്. 


വൈക്കം കോവിലകത്തുംകടവ് ചന്തക്കടവിലേക്ക് നീന്തികയറിയ നീരജിനെ വൈക്കം നഗരസഭ ചെയർപേഴ്സൺ രേണുകാ രതീഷ് ഷാളണിയിച്ച് സ്വീകരിച്ചു. ഇൻഡ്യൻ ബുക്ക്സ് ഓഫ് റെക്കാർഡിൽ ഇടം നേടിയ നീരജിനെ ജനപ്രതിനിധികൾ, വിവിധ സ്ഥാപന അധികൃതർ , സന്നദ്ധ സംഘടനകൾ തുടങ്ങിയവർ ഉപഹാരം നൽകി അനുമോദിച്ചു. 

Read Also: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയെ പീഡിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ


തുടർന്നു നടന്ന അനുമോദനയോഗം വൈക്കം എം.എൽ.എ, സി.കെ ആശ  ഉദ്ഘാടനം ചെയ്തു. പോത്താനിക്കാട് സെന്‍റ് സേവ്യേഴ്സ് സ്കുളിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടുന്ന നീരജ് നാലു മാസം മുമ്പാണ് നീന്തൽ പരിശീലനം ആരംഭിച്ചത്. ഒരാഴ്ചയ്ക്കകം പുഴയിൽ നീന്തുന്നതിൽ മികവു പുലർത്തിയ നീരജിനെ കായൽ നീന്തിക്കടക്കുന്നതിന് പരിശീലിപ്പിക്കുകയായിരുന്നെന്ന് മാതാപിതാക്കളായ ശ്രീകാന്തും അനുപമയും പറഞ്ഞു.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ