കണ്ണൂർ: രാജ്യവ്യാപകമായി 48 മണിക്കൂർ പണിമുടക്കിനിടെയും കണ്ണൂരിൽ സി പി എം പാർട്ടി കോൺഗ്രസ് വേദിയുടെ നിർമാണം തകൃതിയിൽ തുടരുന്നു. നിരവധി തൊഴിലാളികൾ പണിമുടക്ക് ദിനത്തിലും രണ്ടിടങ്ങളിലായി ജോലി ചെയ്യുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

പാർട്ടി കോൺഗ്രസിന്റ പ്രധാന വേദിയായ നായനാർ അക്കാദമിയിലെയും ടൗൺ സ്‌ക്വയറിലേയും വേദി നിർമാണമാണ് പാർട്ടി തന്നെ ആഹ്വാനം ചെയ്ത പണിമുടക്കിനിടെയും തകൃതിയായി പുരോഗമിക്കുന്നത്. ചെന്നൈയിൽ നിന്നുള്ള സ്വകാര്യ കമ്പനിക്കാണ് പന്തൽ നിർമാണത്തിനുള്ള കരാർ നൽകിയിരിക്കുന്നത്. നിർമാണ തൊഴിലാളികളിൽ ഭൂരിഭാഗവും ഇതരസംസ്ഥാന തൊഴിലാളികളാണ്.


ALSO READ : Bharat Bandh Today Update: പണിമുടക്ക് ബാങ്കിംഗ് സേവനങ്ങളെ സാരമായി ബാധിച്ചു, ചെക്ക് ക്ലിയറൻസ്, എടിഎം പ്രവര്‍ത്തനങ്ങള്‍ക്ക് തടസം


പണിമുടക്ക് ദിനത്തിൽ പലയിടങ്ങളിലും വാഹനം തടയുകയും കടകമ്പോളങ്ങൾ അടപ്പിക്കുകയും  ചെയ്യുന്നുണ്ട്. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള സംഘടന തന്നെ അവരുടെ പ്രധാനപ്പെട്ട സമ്മേളനത്തിന്റെ വേദി നിർമാണത്തിൽ, ഇരട്ടതാപ്പ് സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് കോൺഗ്രസ്‌ ആരോപിച്ചു.


ഏപ്രിൽ 6 മുതൽ 10 വരെയാണ് പാർട്ടി കോൺഗ്രസ്. പണിമുടക്കിന്റെ ഭാഗമായി പാർട്ടി പരിപാടികൾ മാറ്റിവച്ചിരുന്നു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.