Bharat Bandh Today Update: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന തൊഴില്‍ നയങ്ങളില്‍ പ്രതിഷേധിച്ച് വിവിധ തൊഴിലാളി സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് സാധരണക്കാരെ ബാധിച്ചിരിയ്ക്കുകയാണ്.
ഭരത് ബന്ദ് (Bharat Bandh) ബാങ്കിംഗ് സേവനങ്ങളെ സാരമായി ബാധിച്ചു. 48 മണിക്കൂര്‍ നീണ്ട പണിമുടക്കിന് പിന്തുണ അറിയിച്ചുകൊണ്ട് ഒരു വിഭാഗം ബാങ്ക് ജീവനക്കാർ ഡ്യൂട്ടിക്ക് ഹാജരായില്ലെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു. ചെക്ക് ക്ലിയറൻസ്, എടിഎം പണമിടപാടുകള്‍ തുടങ്ങിയവയ്ക്ക് തടസം നേരിടുന്നതായാണ് റിപ്പോര്‍ട്ട്.
ജീവനക്കാര്‍ ജോലിക്ക് ഹാജരാകാത്തതിനാല്‍ പല പൊതുമേഖലാ ബാങ്കുകളിലെയും ഇടപാടുകളെ ബാധിച്ചിട്ടുണ്ട്. ചെക്ക് ക്ലിയറൻസുകളിൽ കാലതാമസമുണ്ടാകുന്നത് കൂടാതെ, സർക്കാർ ട്രഷറി പ്രവർത്തനത്തെയും സമരം ബാധിച്ചേക്കാം എന്നും സൂചനയുണ്ട്.
Also Read: Bharat Bandh: തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് ആരംഭിച്ചു
പൊതുമേഖലാ ബാങ്കുകളുടെ പല ശാഖകളും അടച്ചിട്ടിരിക്കുന്നതിനാൽ ദക്ഷിണേന്ത്യയില്‍ പണിമുടക്കിന്‍റെ ആഘാതം ശ്രദ്ധേയമാണെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ) (All India Bank Employees’ Association (AIBEA) ജനറൽ സെക്രട്ടറി സിഎച്ച് വെങ്കിടാചലം പറഞ്ഞു. മറ്റ് പല പ്രദേശങ്ങളിലും ശാഖകള്‍ തുറന്നിട്ടുണ്ട് എങ്കിലും ജീവനക്കാര്‍ ഹാജരാകാത്തതിനാല്‍ പ്രവര്‍ത്തനം തടസപ്പെട്ടിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.
2021-22 ബജറ്റിൽ പ്രഖ്യാപിച്ച പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയാണ് ബാങ്ക് യൂണിയനുകൾ പ്രതിഷേധിക്കുന്നത്. തൊഴിൽ നിയമങ്ങളിലെ നിർദിഷ്ട മാറ്റങ്ങളും സ്വകാര്യവൽക്കരണവും റദ്ദാക്കണമെന്നാണ് ഓൾ ഇന്ത്യൻ ട്രേഡ് യൂണിയൻ കോൺഗ്രസ് (All Indian Trade Union Congress - AITUC), സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് (Centre of Indian Trade Unions (CITU), ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് (Indian National Trade Union Congress (INTUC) എന്നിവ ആവശ്യപ്പെടുന്നത്.
Also Read: Viral Video: കാട്ടിൽ ബദ്ധശത്രുക്കളായ മൂർഖനും കീരിയും മുഖാമുഖം..!
അതുകൂടാതെ, നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിക്കുക, സർവീസ് ചാർജുകൾ കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉന്നയിക്കുന്നുണ്ട്. എംഎൻആർഇജിഎ (MNREGA - Mahatma Gandhi Rural Employment Guarantee Act) പ്രകാരമുള്ള കൂലി വിഹിതം വർധിപ്പിക്കുക, കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക എന്നിവയും അവരുടെ ആവശ്യങ്ങളുടെ ഭാഗമാണ്.
സ്റ്റേറ്റ് ബാങ്ക് അടക്കം നിരവധി ബാങ്കുകള്‍ പണിമുടക്കിനെക്കുറിച്ചും സേവനങ്ങളെ ബാധിക്കാനിടയുള്ളതിനെക്കുറിച്ചും തങ്ങളുടെ ഉപഭോക്താക്കൾക്ക് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. പണിമുടക്ക് ദിവസങ്ങളിൽ ബാങ്ക് ശാഖകളില്‍ പ്രവര്‍ത്തനം സുഗമായി നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയിരുന്നുവെങ്കിലും അത് ഫലം കാണുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്.
എന്നിരുന്നാലും, പണിമുടക്ക് സ്വകാര്യമേഖലാ ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ല. വിവിധ ട്രേഡ് യൂണിയനുകളുടെ സംയുക്ത ഫോറം ആഹ്വാനം ചെയ്ത 2 ദിവസത്തെ ദേശീയ പണിമുടക്ക് അര്‍ദ്ധരാത്രി മുതലാണ് ആരംഭിച്ചത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക