അനീഷക്കും ബിനീഷക്കും ഇനി സ്വന്തം വീട്ടിൽ സുരക്ഷിതമായി ഉറങ്ങാം
Aneesha Bineesha Home: അനീഷയുടെയും ബിനീഷയുടെയും അമ്മ ടെൽമ മൂന്നുവർഷം മുന്നേ മരണപ്പെട്ടു. അച്ഛൻ ബിനു പ്രായത്തിന്റെ അവശതകൾ മറന്ന് കുട്ടികൾക്കായി ഇപ്പോഴും കൂലിപ്പണിക്ക് പോകുന്നു.
അമ്പലത്തിൻകര സ്വദേശികളും സഹോദരികളുമായ അനീഷക്കും ബിനീഷക്കും ഫൊക്കാനായും സിപിഐഎം കഴക്കൂട്ടം ലോക്കൽ കമ്മിറ്റിയും ചേർന്ന് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം ഫൊക്കാന അധ്യക്ഷൻ ബാബു സ്റ്റീഫൻ നിർവഹിച്ചു. അനീഷയുടെയും ബിനീഷയുടെയും അമ്മ ടെൽമ മൂന്നുവർഷം മുന്നേ മരണപ്പെട്ടു. അച്ഛൻ ബിനു പ്രായത്തിന്റെ അവശതകൾ മറന്ന് കുട്ടികൾക്കായി ഇപ്പോഴും കൂലിപ്പണിക്ക് പോകുന്നു. കോളേജിൽ ചേർന്നു പഠിക്കുവാൻ സാമ്പത്തികം ഇല്ലാത്തതിനാൽ ബിനീഷ ഡിസ്റ്റൻസ് ആയി വീട്ടിലിരുന്നാണ് പഠിക്കുന്നത്. അനീഷ മെഡിക്കൽ എൻട്രൻസിൽ ചേരുവാൻ കഴിയാത്തതിനാൽ അടുത്ത വീട്ടിലെ കുട്ടിയുടെ പുസ്തകങ്ങൾ വാങ്ങി വീട്ടിലിരുന്ന് പഠിക്കുന്നു.
ഇടിഞ്ഞു പൊളിഞ്ഞ് വീഴാറായ മേൽക്കൂരയും മഴ നനഞ്ഞ് അടർന്ന് വീഴാറായ തകര ഷീറ്റ് കൊണ്ട് നിർമ്മിച്ച ഒരു ചെറിയ കൂരയിലാണ് അവർ കഴിഞ്ഞിരുന്നത്. ഇനി അവർക്ക് ചോർന്നൊലിക്കാത്ത അടച്ചുറപ്പുള്ള സ്വന്തം വീട്ടിലിരുന്ന് പഠിക്കാം.അമേരിക്കൻ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ഫൊക്കാനയുടെ നേതൃത്വത്തിലാണ് ഈ സഹോദരിമാരുടെ വീട് നിർമിച്ചത്. ആകെ ചെലവായ എട്ടര ലക്ഷം രൂപയിൽ നാലര ലക്ഷം രൂപ ഫൊക്കാന നൽകി. ബാക്കി തുക സിപിഐഎം പ്രവർത്തകർ സ്വന്തം നിലയിലും റോട്ടറി ക്ലബ്ബിന്റെയും സുമനസുകളുടെയും നാട്ടുകാരുടെയും സഹായത്തോടെയുമാണ് കണ്ടെത്തിയത്.
ALSO READ: വീടുകയറി യുവതിയെ ആക്രമിച്ച സംഭവം; മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി പോലീസ്
അമ്പലത്തിൻകരയിലെ സിപിഐഎം പ്രവർത്തകരാണ് അനീഷയുടെയും ബിനീഷയുടെയും ദുരിതം കടകംപള്ളി സുരേന്ദ്രൻ എംഎൽഎയുടെ ശ്രദ്ധയിൽ പെടുത്തുകയും അദ്ദേഹം ഫൊക്കാനയുടെ അധ്യക്ഷൻ ഡോ. ബാബു സ്റ്റീഫനോട് പറയുകയും അദ്ദേഹം സഹായിക്കാമെന്ന് ഏൽക്കുകയും ചെയ്യുകയായിരുന്നു. നിർമാണം പൂർത്തിയാക്കി കൈമാറിയ 2 വീടുകൾ ഉൾപ്പെടെ ആകെ 9 വീടുകൾ ആണ് ഫൊക്കാന കഴക്കൂട്ടം മണ്ഡലത്തിൽ നിർമിക്കുന്നത്. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗണ്സിലർ കവിത എൽഎസ്, സിപിഐഎം വഞ്ചിയൂർ ഏരിയ സെക്രട്ടറി ലെനിൻ, ജില്ലാ കമ്മിറ്റി അംഗം ദീപക്, കഴക്കൂട്ടം ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീകുമാർ, റോട്ടറി ക്ലബ്ബ് പ്രവർത്തകർ, സമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.