Arrest: വീടുകയറി യുവതിയെ ആക്രമിച്ച സംഭവം; മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി പോലീസ്

Devikulam theft attack: മൂന്നാർ ചൊക്കനാട് സ്വദേശി രാംകുമാറിനെയാണ് പോലീസ് മണിക്കൂറുകൾക്കകം പിടികൂടിയത്.   

Written by - Zee Malayalam News Desk | Last Updated : Nov 11, 2023, 08:18 PM IST
  • മോഷണ ശ്രമത്തിനിടെ യുവതിയ്ക്ക് നേരെയും ആക്രമണം ഉണ്ടായി.
  • ദേവികുളം കോടതിയിലെ ജീവനക്കാരന്റെ വീട്ടിലാണ് സംഭവം.
  • മുളകുപൊടിയുമായാണ് യുവാവ് മോഷ്ടിക്കാനെത്തിയത്.
Arrest: വീടുകയറി യുവതിയെ ആക്രമിച്ച സംഭവം; മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി പോലീസ്

ഇടുക്കി: മൂന്നാർ ദേവികുളത്ത് പട്ടാപ്പകൽ വീടുകയറി യുവതിയെ ആക്രമിച്ച സംഭവത്തിൽ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പ്രതിയെ പിടികൂടി. മൂന്നാർ ചൊക്കനാട് സ്വദേശി രാംകുമാർ ആണ് പോലീസിന്റെ പിടിയിലായത്. മോഷണ ശ്രമത്തിനിടെയാണ് പ്രതി യുവതി ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സ്ത്രീ ചികിത്സയിലാണ്.

ദേവികുളം കോടതിയിലെ ജീവനക്കാരനായ റെജിയുടെ വീട്ടിലാണ് ഇന്നലെ പകൽ 12.30 മണിയോടെ അക്രമിയെത്തിയത്. ഈ സമയം റെജിയുടെ ഭാര്യയും കുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഒറ്റപ്പെട്ട പ്രദേശത്താണ് ഈ വീടുള്ളത്. സംഭവത്തെ പറ്റി പോലീസ് പറയുന്നത് ഇങ്ങനെ, ചൊക്കനാട് സ്വദേശിയായ രാംകുമാർ കോവിഡിന് ശേഷം തമിഴ്‌നാട് ഈറോഡിൽ ആയിരുന്നു താമസിച്ചു വരുന്നത്. 

ALSO READ: വയനാട്ടിൽ എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയിൽ

പ്രതിയുടെ വാഹനം ഒരാൾക്ക് വാടകയ്ക്ക് നൽകിയതുമായി സംബന്ധിച്ചാണ് പ്രതി മൂന്നാറിൽ എത്തിയത്. പ്രതി മുൻകൂട്ടി തന്നെ യുവതി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കുകയും തുടർന്ന് ദേവികുളത്തെ കടയിൽ നിന്നും മുളകുപൊടിയും വാങ്ങി വീടിന് പുറകുവശത്ത് കൂടി എത്തി അലക്കുകല്ല് ഭാഗത്ത് നിലയുറപ്പിച്ചു. യുവതി തുണി അലക്കുവാനായി പിൻവശത്ത് എത്തിയതോടെ പ്രതി കൈയ്യിൽ കരുതിയിരുന്ന മുളക് പൊടി കണ്ണിലേക്ക് വിതറിയതോടെ യുവതി ഓടാൻ ശ്രമിച്ചു. പിന്തുടർന്ന യുവാവ് മോഷണശ്രമത്തിനിടെ  യുവതിയെ ആക്രമിക്കുകയായിരുന്നു. 

മരക്കഷണവും കല്ലും ഉപയോഗിച്ച് യുവതിയെ ക്രൂരമായി മർദ്ദിച്ചു. യുവതിയുടെയും കുഞ്ഞിന്റെയും കരച്ചിൽ കേട്ടതോടെ സമീപത്ത് ആളുകൾ എത്തുമെന്ന് അറിഞ്ഞതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ദേവികുളം നിവാസികളാണ് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. മൂന്നാർ ഡിവൈഎസ്പിയുടെ നിർദ്ദേശ പ്രകാരം മൂന്നാർ പോലീസും ദേവികുളം പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ദേശീയ പാതയിലെ ടോൾ പ്ലാസയിൽ നിന്നും പിടികൂടി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News