കൊല്ലം: അങ്കണവാടി കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ക്കെതിരെ വകുപ്പ് തല നടപടി. അങ്കണവാടിയിലെ വർക്കറിനെയും ഹെൽപ്പറിനെയുമാണ് സസ്പെൻഡ് ചെയ്തത്. ചൈല്‍ഡ് ഡവലപ്മെന്റ് പ്രോജക്‌ട് ഓഫീസറുടേതാണ് നടപടി. പ്രാഥമിക അന്വേഷണത്തില്‍ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസമാണ് അങ്കണവാടിയില്‍ നിന്ന് പുഴുവരിച്ച അരി കണ്ടെത്തിയത് തുടർന്നാണ് നടപടി എടുത്തത്. അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. വയറിളക്കവും ഛര്‍ദിയും  കുട്ടികൾക്ക് ഉണ്ടായതോടെ  രക്ഷിതാക്കള്‍ എത്തി നടത്തിയ പരിശോധയിലാണ്  അരി മോശമാണെന്ന് കണ്ടെത്തിയത്.


Read Also: കായംകുളത്തും കൊട്ടാരക്കരയിലും വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; 17 കുട്ടികൾ ചികിത്സ തേടി


അതിനിടയിൽ കായംകുളത്തും സർക്കാർ സ്കൂളിലെ 13 കുട്ടികളെ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭക്ഷണം കഴിച്ച ശേഷം ദേഹാസ്വാസ്ഥ്യവും ഛര്‍ദ്ദിയുമുണ്ടായതിനെ തുടര്‍ന്നാണ് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയത്. വിവരമറിഞ്ഞ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി.


ALSO READ: കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവം; ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി


ഉച്ച ഭക്ഷണത്തിന് നൽകിയ സാമ്പാറും ചോറുമാണ് കുട്ടികള്‍ കഴിച്ചത്. ഇതേ തുടർന്ന് ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അടക്കം സാമ്ബിളുകള്‍ സ്കൂളിൽ നിന്നും ശേഖരിച്ചു. സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതുസംബന്ധിച്ച്‌ അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.