കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവം; ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി

സ്‌കൂളുകളിലും അങ്കണവാടികളിലും ഭക്ഷണം ഉണ്ടാക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ശുചിത്വം കൃത്യമായി പാലിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇവര്‍ക്ക് പരിശീലനം നൽകും. ആഹാര സാധനങ്ങളും കുടിവെള്ളവും തുറന്ന് വയ്ക്കരുതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

Written by - Abhijith Jayan | Edited by - Priyan RS | Last Updated : Jun 4, 2022, 05:49 PM IST
  • ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി.
  • സ്‌കൂളുകളിലും അങ്കണവാടികളിലും ഭക്ഷണം ഉണ്ടാക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
  • ആഹാരം പാചകം ചെയ്യാൻ കേടുകൂടിയ ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കാൻ പാടില്ല.
കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവം; ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: സ്‌കൂളുകളിലും അങ്കണവാടിയിലും ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. 

സ്‌കൂളുകളിലും അങ്കണവാടികളിലും ഭക്ഷണം ഉണ്ടാക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ശുചിത്വം കൃത്യമായി പാലിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇവര്‍ക്ക് പരിശീലനം നൽകും. ആഹാര സാധനങ്ങളും കുടിവെള്ളവും തുറന്ന് വയ്ക്കരുതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. 

Read Also: കായംകുളത്തും കൊട്ടാരക്കരയിലും വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; 17 കുട്ടികൾ ചികിത്സ തേടി

ഭക്ഷ്യ സുരക്ഷ സംബന്ധിച്ച് അവബോധം ശക്തിപ്പെടുത്തും. ആഹാരം പാചകം ചെയ്യാൻ കേടുകൂടിയ ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കാൻ പാടില്ല.ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. ആരോഗ്യ വകുപ്പിൻ്റെ പ്രത്യേക ശ്രദ്ധയും ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News