Animal Shelter : തെരുവ് മൃഗങ്ങളെ പരിചരിക്കാൻ അനിമൽ ഷെൽട്ടർ; ലയോള കോളേജിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയം
കോളേജിലെ അവസാന വർഷ എം.എസ്.ഡബ്യു വി വിദ്യാർത്ഥിനി ആതിര വർമയുടെ നേതൃത്വത്തിലാണ് സഹജീവി സാക്ഷരത എന്ന നവീന ആശയം നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം : തെരുവ് മൃഗങ്ങളെ പരിചരിക്കാനും അവയ്ക്ക് സംരക്ഷണം നല്കാനുമായി അനിമൽ ഷെൽട്ടർ നിർമിക്കാനൊരുങ്ങി തിരുവനന്തപുരത്തെ ഒരു കലാലയം. ശ്രീകാര്യം ലയോള കോളേജിലെ വിദ്യാർത്ഥികളാണ് ഇത്തരത്തിലൊരു നവീന ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്.
മഴയത്തും വെയിലത്തും മൃഗങ്ങൾക്ക് കയറിക്കിടക്കാൻ സ്ഥലമൊരുക്കുന്നതിനൊപ്പം ഇവയുടെയെല്ലാം ചികിസ്ത, ദത്ത് നൽകൽ തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.കോളേജിലെ അവസാന വർഷ എം.എസ്.ഡബ്യു വി വിദ്യാർത്ഥിനി ആതിര വർമയുടെ നേതൃത്വത്തിലാണ് സഹജീവി സാക്ഷരത എന്ന നവീന ആശയം നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്. പീപ്പിൾസ് ഫോർ അനിമൽസിന്റെ സഹായവും ക്യാമ്പസ്സിലെ വിദ്യാർത്ഥികൾ ലക്ഷ്യമിടുന്നുണ്ട്.
ALSO READ: S Rajendran : മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രനെ സിപിഎം പുറത്താക്കി; ഒരു വർഷത്തേക്കാണ് സസ്‌പെൻഷൻ
മനുഷ്യരെ പോലെ തന്നെ മൃഗങ്ങൾക്കും പ്രപഞ്ചത്തിൽ ജീവിക്കാൻ അവകാശമുണ്ട്. എന്നാൽ, ചിലയിടങ്ങളിൽ അത് നിഷേധിക്കപെടുമ്പോൾ ഇവിടെയൊരു കലാലയം അതിനുള്ള എല്ലാ അവകാശവും നൽകുകയാണ്. തിരുവനന്തപുരത്തെ ശ്രീകാര്യത്തുള്ള ലൊയോള കോളേജ് ക്യാമ്പസാണ് സഹജീവി സാക്ഷരത എന്ന ആശയവുമായി മാതൃകയാവുന്നത്.
തെരുവ് മൃഗങ്ങൾക്ക് ഭക്ഷണം നൽകുക, അവയെ പരിചരിക്കുക,മതിയായ ചികിസ്ത എല്ലാ ഘട്ടങ്ങളിലും ഉറപ്പുവരുത്തുക, പ്രതികൂല കാലാവസ്ഥയിൽ പോലും അവയ്ക്ക് താമസിക്കാൻ ഒരിടമുണ്ടാക്കുക, ദത്ത് നൽകുക തുടങ്ങിയവയാണ് പ്രധാന ഉദ്ദേശ ലക്ഷ്യങ്ങൾ.
ALSO READ: ക്വാറന്റൈൻ എല്ലാവർക്കുമില്ല, രോഗിയെ പരിചരിക്കുന്നവർക്ക് മാത്രം; ആരോഗ്യമന്ത്രി
ലയോള കോളേജിൽ നേരത്തെ മുതൽ തന്നെ ജൈവവൈവിധ്യ ക്ലബ് പ്രവർത്തിക്കുന്നതായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അവസാന വർഷ എം.എസ്.ഡബ്യു വിദ്യാർത്ഥിനി ആതിര വർമ പറയുന്നു.കേരളത്തിലെ തന്നെ കൂടുതൽ കലാലയങ്ങൾ ഇത് മാതൃകയാക്കാൻ വേണ്ടിയാണ് തങ്ങൾ ഇത്
ലക്ഷ്യമിടുന്നതെന്നും ആതിര പറയുന്നു. ക്യാമ്പസ്സിന്റെ പൂർണ പിന്തുണ ഇതിനു ലഭിക്കുന്നുണ്ട്. പ്രിൻസിപ്പൽ ഡോ.സജി.പി.ജേക്കബിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ. പീപ്പിൾ ഫോർ അനിമൽസിന്റെ ട്രസ്റ്റ് ബോർഡ് അംഗങ്ങളും സഹായത്തിനുണ്ട്.
ALSO READ: Girls Missing: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ പെൺകുട്ടികളെ മലപ്പുറത്ത് കണ്ടെത്തി
ഒരു പട്ടികുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചതിന്റെ പേരിൽ അഞ്ച് വർഷത്തെ പഠനം പോലും തിരുവനന്തപുരത്തെ ഫൈൻ ആർട്സ് കോളേജിലെ വിദ്യാർത്ഥി സജിത്ത് സതീശന് നഷ്ടമായിരുന്നു. അത് അന്ന് വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നതാണ്.ആ സ്ഥാനത്ത് ലയോള കോളേജിലെ വിദ്യാർത്ഥികൾ കൊളുത്തുന്ന അലിവിന്റെ പ്രകാശം സമൂഹം അംഗീകരിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...