Idukki : മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രനെ സിപിഎം ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് എസ് രാജേന്ദ്രനെ പുറത്താക്കിയിരിക്കുന്നത്. സസ്‌പെൻഷനുള്ള ശുപാർശ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ജില്ലാ കമ്മിറ്റിയാണ് എസ് രാജേന്ദ്രനെ തൽക്കാലത്തേക്ക് പുറത്താക്കണമെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റിനോട് ആവശ്യപ്പെട്ടത്.
എന്നാൽ തന്നെ പുറത്താക്കിയതായുള്ള ഔദ്യോഗിക അറിയിപ്പുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് എസ് രാജേന്ദ്രൻ അറിയിച്ചു. എന്നാൽ നടപടികൾ അംഗീകരിക്കാതിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി അംഗത്വത്തിലെങ്കിലും തന്നെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും എസ് രാജേന്ദ്രൻ പറഞ്ഞു.
ALSO READ: Girls Missing: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ പെൺകുട്ടികളെ മലപ്പുറത്ത് കണ്ടെത്തി
ഇതിന് മുമ്പ് എസ് രാജേന്ദ്രൻ സിപിഐയിലേക്ക് കൂറ് മാറുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇടത് മുന്നണി സ്ഥാനാർത്ഥി എ രാജയെ പരാജയപ്പെടുത്താൻ മുൻ എംഎൽഎ എസ് രാജേന്ദ്രൻ ശ്രമിച്ചതായി കണ്ടെത്തി. എതിർ സ്ഥാനാർഥിയെ വിജയിപ്പിക്കാനുള്ള ഒരു ശ്രമവും നടത്തിയില്ലെന്നും കണ്ടെത്തിയിരുന്നു.
ALSO READ: എന്തുകൊണ്ട് ഫോൺ ഹാജരാക്കുന്നില്ല? ദിലീപിനോട് ഹൈക്കോടതി, ഹർജി നാളെ വീണ്ടും പരിഗണിക്കും
അതേസമയം ജാതിയുടെ പേരിൽ അറിയപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ പേരിൽ തനിക്ക് നേതൃപദവിയിലിരിക്കാൻ ആഗ്രഹമില്ലെന്നും അറിയിച്ചു. ഇത് താൻ ഇതിനോടകം തന്നെ പട്ടിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് പാർട്ടി കണ്ടെത്തിയത് കൊണ്ടാകാം തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...