തിരുവനന്തപുരം: കേരള പൊലീസിനെതിരെ (Kerala Police) ഗുരുതര ആരോപണവുമായി സിപിഐ നേതാവ് ആനി രാജ. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട സർക്കാർ നയത്തിനെതിരെ ബോധപൂർവ്വമായ ഇടപെടൽ പൊലീസ് സേനയിൽ നിന്ന് ഉണ്ടാകുന്നുവെന്ന്  ആനി രാജ പറഞ്ഞു. സ്ത്രീകൾക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കണം. മറ്റ് വകുപ്പിന്റെ ഭാ​ഗമാകാതെ സ്വതന്ത്രമായി വനിതാ-ശിശുക്ഷേമ മന്ത്രാലയം (Ministry) സൃഷ്ടിക്കണം. മുന്നണി ഈ വിഷയം ​ഗൗരവമായി ചർച്ച ചെയ്യണം.


COMMERCIAL BREAK
SCROLL TO CONTINUE READING

​ഗാർഹിക പീഡനത്തിന് ഇരയാകുന്ന സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കണം. അവരെ വീട്ടിൽ നിന്ന് പുറത്താക്കുന്നതിന് പകരം അവർക്ക് വീട്ടിൽ സുരക്ഷിതരായി കഴിയാൻ സാഹചര്യം ഒരുക്കണം. പൊലീസുകാരുടെ അനാസ്ഥ കൊണ്ട് മരണം സംഭവിക്കുന്നു. ഇത്തരം സംഭവങ്ങൾ ദേശീയ തലത്തിൽ പോലും നാണക്കേടാണെന്നും ആനി രാജ പറഞ്ഞു.


ALSO READ: ആറ്റിങ്ങലിൽ Pink Police പരസ്യവിചാരണ നടത്തിയ സംഭവം ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരി അന്വേഷിക്കും


സർക്കാരിന്റെ നയത്തിനെതിരായി പ്രവർത്തിക്കുന്നതിനായി ആർഎസ്എസ് ഗ്യാങ് പൊലീസിൽ പ്രവർത്തിക്കുന്നതായി സംശയിക്കുന്നു. മുഖ്യമന്ത്രി ഈ വിഷയത്തെ ഗൗരവകരമായി എടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു. ആറ്റിങ്ങലിലെ സംഭവത്തിൽ പൊലീസുകാരിക്കെതിരെ ദളിത് പീഡനത്തിന് കേസ് എടുക്കണം. എല്ലാവരും കണ്ട കാര്യത്തിൽ എന്ത് അന്വേഷണമാണ് പൊലീസ് മേധാവി (Police Chief) നടത്തുന്നതെന്നും ആനി രാജ ചോദിച്ചു.


ആറ്റിങ്ങലിൽ മോഷണക്കുറ്റം ആരോപിച്ച് പിതാവിനെയും മൂന്നാംക്ലാസുകാരിയായ പെൺകുട്ടിയെയും പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്തിരുന്നു. സംഭവത്തിൽ സിപിഒ രജിതയെ സ്ഥലം മാറ്റിയിരുന്നു. കൂടുതൽ അന്വേഷണത്തിനായി ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരിയെ ഡിജിപി ചുമതലപ്പെടുത്തി. പിങ്ക് പൊലീസിന്റെ വാഹനത്തിലിരുന്ന ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് പിതാവിനെയും മകളെയും അരമണിക്കൂറോളം റോഡിൽ തടഞ്ഞ് നിർത്തി പരസ്യവിചാരണ ചെയ്തത്. എന്നാൽ സിപിഒ (Civil Police) രജിതയുടെ ബാ​ഗിൽ നിന്ന് ഫോൺ‍ പിന്നീട് കണ്ടെടുത്തു. തെറ്റ് പറ്റിയിട്ടും ക്ഷമാപണം നടത്താൻ പോലും പൊലീസ് തയ്യാറാകാഞ്ഞതും വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.