കണ്ണൂർ: മങ്കി പോക്സ് ലക്ഷണങ്ങളുമായെത്തിയ കണ്ണൂർ സ്വദേശിയെ  പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗൾഫിൽ നിന്നെത്തിയ ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് മംഗളൂരു വിമാനത്താവളത്തിൽ എത്തിയത്. രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷൻ മുറിയിൽ നിലവിൽ നിരീക്ഷണത്തിലാണ്.സ്രവം വിദഗ്ധ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഇദ്ദേഹവുമായി സമ്പർക്ക് പുലർത്തിയവർക്കും പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്.


ALSO READ: Monkeypox India: രാജ്യത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ കർശന പരിശോധന; കേന്ദ്ര മെഡിക്കൽ സംഘം കേരളത്തിലെത്തി


അതേസമയം കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെ ആദ്യത്തെ മങ്കി പോക്സ് കേസ് കേരളത്തിൽ സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്നും എത്തിയ കൊല്ലം സ്വദേശിക്കായിരുന്നു രോഗം. താനുമായി അടുത്ത് സമ്പർക്കം പുലർത്തിയിരുന്നവർക്കും രോഗം ബാധിച്ചതായി ഇദ്ദേഹം സ്വമേധയാ അറിയിച്ചിരുന്നു.


രോഗി പറഞ്ഞത് പ്രകാരം ഫേസ്മാസ്ക് ധരിക്കുകയും ശരീരം മുഴുവൻ മറയുന്ന വസ്ത്രം ധരിച്ചിരുന്നെന്നും ഇദ്ദേഹം പറഞ്ഞതായി ആരോഗ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് ഇയാൾ.


ഷാർജ–തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിൽ ജൂലൈ പന്ത്രണ്ടാം തിയതി യുഎഇയിൽ നിന്ന്  എത്തിയ യുവാവിനാൻ് മങ്കി പോക്സ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വിമാനത്താവളങ്ങളിൽ കർശന പരിശോധന നടത്താനാണ് നിർദേശം. ചെന്നൈ വിമാനത്താവളത്തിൽ കേരളത്തിൽ നിന്നെത്തുന്നവരെയും വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവരെയും കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.


ALSO READ: Monkey Pox : വാനര വസൂരി; ചിക്കൻ പോക്സിന്റെ ലക്ഷണമുള്ളവരെയും നിരീക്ഷിക്കും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി


രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പരിശോധന ശക്തമാക്കാനാണ് അധികൃതർ നിർദേശം നൽകിയിരിക്കുന്നത്. വിമാനത്തിൽ യുവാവിന്റെ അടുത്ത സീറ്റുകളിലിരുന്ന 11 പേർ, യുവാവിന്റെ മാതാപിതാക്കൾ, ഓട്ടോ ഡ്രൈവർമാർ, ടാക്സി ഡ്രൈവർ, ആദ്യം ചികിത്സ തേടിയ കൊല്ലത്തെ ആശുപത്രിയിലെ ഡെർമന്റോളജിസ്റ്റ് എന്നിവരാണ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്. ഇവരെയെല്ലാം ഐസൊലേറ്റ് ചെയ്തു കഴിഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.