Monkey Pox : വാനര വസൂരി; ചിക്കൻ പോക്സിന്റെ ലക്ഷണമുള്ളവരെയും നിരീക്ഷിക്കും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

Monkeypox in Kerala : വിമാനത്താവളങ്ങളിലും നിരീക്ഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.  രോഗലക്ഷണങ്ങൾ ഉള്ളവരെ  കണ്ടെത്തിയാൽ ഉടൻ തന്നെ ഐസൊലേറ്റ് ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jul 16, 2022, 05:24 PM IST
  • സംസ്ഥാനത്ത് നിലവിൽ വാനര വസൂരിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കി വരികെയാണ്.
  • കൂടാതെ കൂടുതൽ പേർക്ക് രോഗമുണ്ടോയെന്ന് റാണ്‍ഡമായി സാമ്പിളുകൾ പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
  • വിമാനത്താവളങ്ങളിലും നിരീക്ഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
    രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തിയാൽ ഉടൻ തന്നെ ഐസൊലേറ്റ് ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
Monkey Pox : വാനര വസൂരി; ചിക്കൻ പോക്സിന്റെ ലക്ഷണമുള്ളവരെയും നിരീക്ഷിക്കും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

തിരുവനന്തപുരം:  സംസ്ഥാനത്ത് വാനര വസൂരി സ്ഥിരീകരിച്ച സാഹചര്യത്തിൽ ചിക്കൻ പോക്സിന്റെ ലക്ഷണമുള്ളവരും നിരീക്ഷണത്തിന് വിധേയമാക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ വാനര വസൂരിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കി വരികെയാണ്. കൂടാതെ കൂടുതൽ പേർക്ക് രോഗമുണ്ടോയെന്ന് റാണ്‍ഡമായി സാമ്പിളുകൾ പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് രോഗസാധ്യത ഉള്ളതിനാൽ വിമാനത്താവളങ്ങളിലും നിരീക്ഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവരെ 
കണ്ടെത്തിയാൽ ഉടൻ തന്നെ ഐസൊലേറ്റ് ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേകം പരിശീലനവും നൽകുന്നുണ്ട്.

ജൂലൈ പന്ത്രണ്ടാം തിയതി യുഎഇയിൽ നിന്ന് ഷാർജ–തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിലെത്തിയ യുവാവിന് മങ്കി പോക്സ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ കർശന പരിശോധന നടത്താനാണ് നിർദേശം. ചെന്നൈ വിമാനത്താവളത്തിൽ കേരളത്തിൽ നിന്നെത്തുന്നവരെയും വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവരെയും കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പരിശോധന ശക്തമാക്കാനാണ് അധികൃതർ നിർദേശം നൽകിയിരിക്കുന്നത്. വിമാനത്തിൽ യുവാവിന്റെ അടുത്ത സീറ്റുകളിലിരുന്ന 11 പേർ, യുവാവിന്റെ മാതാപിതാക്കൾ, ഓട്ടോ ഡ്രൈവർമാർ, ടാക്സി ഡ്രൈവർ, ആദ്യം ചികിത്സ തേടിയ കൊല്ലത്തെ ആശുപത്രിയിലെ ഡെർമന്റോളജിസ്റ്റ് എന്നിവരാണ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്. ഇവരെയെല്ലാം ഐസൊലേറ്റ് ചെയ്തു കഴിഞ്ഞു. 

ALSO READ: Monkeypox India: രാജ്യത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ കർശന പരിശോധന; കേന്ദ്ര മെഡിക്കൽ സംഘം കേരളത്തിലെത്തി

  യുവാവിന്റെ ആരോ​ഗ്യനില തൃപ്തികരമാണ്. മാതാപിതാക്കൾക്ക് നിലവിൽ രോ​ഗ ലക്ഷണങ്ങൾ ഒന്നുതന്നെയില്ല. രോ​ഗലക്ഷണങ്ങൾ കണ്ടാൽ മാത്രമേ ഇവരുടെ സാംപിൾ പരിശോധനയ്ക്ക് അയയ്ക്കൂ.യുഎഇയിൽ ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഒരാൾക്ക് മങ്കിപോക്സ് ബാധ സ്ഥിരീകരിച്ചതോടെയാണ് യുവാവ് പരിശോധനയ്ക്ക് വിധേയനായത്. എല്ലാ ജില്ലകള്‍ക്കും നിലവിൽ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിദഗ്ധ പരിശീലനം ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു. രോഗിയുമായി മുഖാമുഖം വരിക, രോഗി ധരിച്ച വസ്ത്രങ്ങള്‍, പാത്രങ്ങള്‍, കിടക്ക എന്നിവ ഉപയോഗിക്കുക, പിപിഇ കിറ്റ് ഇടാതെ സമീപിക്കുക, രോഗം വന്നയാളുമായി ലൈംഗിക ബന്ധം പുലര്‍ത്തുക എന്നിവ ക്ലോസ് കോണ്ടാക്ട് ആയി വരും.

കുരങ്ങൻ പോക്സും ചിക്കൻ പോക്സും

 ചിക്കൻപോക്‌സായി തെറ്റിദ്ധരിപ്പിക്കാവുന്ന ലക്ഷണങ്ങളാണ് കുരങ്ങ് പനിക്കുള്ളത്. ചിക്കൻപോക്‌സ് പോലെ കുരങ്ങ് പനിക്കും ചൊറിച്ചിലുള്ള വെള്ളം കെട്ടിനിൽക്കുന്ന രീയിലുള്ള കുമിളകൾ ശരീരത്തിലുണ്ടാകും. എന്നാൽ, ചിക്കൻപോക്സിൽ നിന്ന് വ്യത്യസ്തമായ വൈറസാണ് മങ്കിപോക്സിന് കാരണമാകുന്നത്. വസൂരി വൈറസുമായി ഈ വൈറസ് ബന്ധപ്പെട്ടിരിക്കുന്നു. ലോകാരോഗ്യ സംഘടന 1980-ൽ വസൂരി പൂർണ്ണമായും തുടച്ചുനീക്കപ്പെട്ടതായി പ്രഖ്യാപിച്ചു. കുരങ്ങ് പനിയും വസൂരിയും തമ്മിലുള്ള പ്രാഥമിക വ്യത്യാസം കുരങ്ങ് പനി ലിംഫ് നോഡുകളുടെ വീക്കത്തിന് കാരണമാകുന്നു എന്നതാണ്. കൈപ്പത്തികൾ, പാദങ്ങൾ, വായയുടെ ഉൾഭാഗം എന്നിവയുൾപ്പെടെ ശരീരത്തിലുടനീളം കുമിളകൾ പ്രത്യക്ഷപ്പെടുന്നു. അണുബാധയുടെ അഞ്ച് മുതൽ 21 ദിവസങ്ങൾക്കിടയിലാണ് സാധാരണയായി കുരങ്ങ് പനി ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങുന്നത്. രണ്ടോ നാലോ ആഴ്ചകൾക്കുള്ളിൽ ഇത് ഭേദമാകാറുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

 

Trending News