Anupama`s Baby Missing Case : അനുപമയുടെ കുഞ്ഞിനെ മാറ്റിയ കേസിൽ പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ നൽകി
പ്രതികളുടെ ജാമ്യ ഹർജി ഈ മാസം 28 നാണ് കോടതി പരിഗണിക്കുന്നത്. അതെ സമയം കേസിൽ പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാടെന്താണെന്ന് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Thiruvananthapuram : തിരുവനന്തപുരത്ത് അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിലെ പ്രതികൾ കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ നൽകി. കേസിലെ ആറ് പ്രതികളാണ് നിലവിൽ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ഈ ആറ് പ്രതികളിൽ അനുപമയുടെ അനുപമയുടെ അച്ഛനും അമ്മയും ഉൾപ്പെടും. പ്രതികളുടെ ജാമ്യ ഹർജി ഈ മാസം 28 നാണ് കോടതി പരിഗണിക്കുന്നത്. അതെ സമയം കേസിൽ പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാടെന്താണെന്ന് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അനുപമയാണ് കുഞ്ഞിനെ കാണാനില്ലെന്ന് കോടതിയിൽ പരാതി നൽകിയത്. എന്നാൽ പരാതി നൽകിയപ്പോൾ പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. ഇതും വൻ വിവാദത്തിന് വഴി വെച്ചിരുന്നു. പിന്നീട് സംഭവം വൻ ശ്രദ്ധ നേടിയതിനെ തുടര്ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് പൊലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം സ്വന്തം കുഞ്ഞിനെ കണ്ടെത്തി നല്‍കണമെന്നുള്ള അനുപമയുടെ (Anupama) ആവശ്യത്തിന്‍മേല്‍ വനിത ശിശുവികസന വകുപ്പ് രണ്ട് നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Veena George) പറഞ്ഞിരുന്നു. അതിലൊന്ന് ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വകുപ്പ് തല അന്വേഷണം നടത്താന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പ്രിന്‍സിപ്പല്‍ സെക്രട്ടറി അതനുസരിച്ചുള്ള തുടര്‍നടപടി സ്വീകരിക്കുകയും ചെയ്തുവെന്നും വീണ ജോർജ് പറഞ്ഞു.
. രണ്ടാമത്തേത് നിയമപരമായ നടപടിയാണ്. അനുമപയുടേതെന്ന് സംശയിക്കുന്ന കുഞ്ഞിന്റെ ദത്തെടുക്കല്‍ നടപടി വഞ്ചിയൂര്‍ കോടതിയില്‍ അവസാനഘട്ടത്തിലാണ്. അനുപമയുടെ ആവശ്യം സംബന്ധിച്ചും കുഞ്ഞിനെ ലഭിക്കുന്നത് സംബന്ധിച്ചും സ്റ്റേറ്റ് അഡോപ്ഷന്‍ ഏജന്‍സി ഒരു പെറ്റീഷന്‍ ഫയല്‍ ചെയ്തു. ഇതോടൊപ്പം വകുപ്പ് അന്വേഷണം നടത്തുന്ന വിവരവും കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കോടതിയുടെ അവസാന വിധി വന്നതിന് ശേഷം സങ്കീര്‍ണമായ നിയമപ്രശ്‌നങ്ങളിലേക്ക് പോകും. അതിലേക്ക് അനുപമയെ തള്ളിവിടാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അനുപമയെ ഫോണില്‍ വിളിച്ചിരുന്നു. പ്രസവിച്ച അമ്മയുടെ ആവശ്യം ന്യായമാണ്. അമ്മയുടെ അടുത്ത് കുഞ്ഞ് കഴിയണമെന്നും മന്ത്രി പറഞ്ഞു.
ALSO READ: Anupamas baby missing: അനുപമയുടെ ആവശ്യത്തിന്‍മേല്‍ രണ്ട് നടപടികള്‍ സ്വീകരിച്ചുവെന്ന് വീണാ ജോര്‍ജ്
അതേസമയം സർക്കാർ കോടതിയിൽ നിലപാട് മാറ്റുമെന്ന് വ്യക്തമായതോടെ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തി വന്ന നിരാഹാര സമരം അനുപമ അവസാനിപ്പിച്ചു. കുഞ്ഞിനെ തിരികെ കിട്ടുമെന്ന പ്രതീക്ഷ ഇപ്പോൾ ഉണ്ടെന്നും കൂടെ നിന്നവർക്കെല്ലാം ഈ ഘട്ടത്തിൽ നന്ദി പറയുന്നതായും അനുപമ പറഞ്ഞു. ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്യുന്ന കാര്യം അഭിഭാഷകനുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും അനുപമ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...