Ninitha Kanichery നിയമന വിവാദം: വിഷയ വിദഗ്ധരിൽ ഒരാൾ പരാതിയിൽ നിന്നും പിന്മാറി,വിസി ഇന്ന് റിപ്പോർട്ട് നൽകും
സംഭവത്തിൽ കാലടി സർവ്വകലാശാല വി.സി ഇന്ന് ഗവർണർക്ക് വിശദീകരണം നൽകാനിരിക്കെയാണ് സംഭവം.
പാലക്കാട്: സി.പി.എം നേതാവ് എംബി രാജേഷിന്റെ ഭാര്യക്ക് കാലടി സർവകലാശാലയിൽ അസി.പ്രൊഫസറായി നിയമനം നൽകിയ വിവാദത്തിന് മറ്റൊരു തലം. നിനിതക്കെതിരെ പരാതി നൽകിയ വിഷയ വിദഗ്ധരിലൊരാൾ പരാതിയിൽ നിന്നും പിന്മാറി.ഡോ.ടി. പവിത്രനാണ് പരാതിയിൽ നിന്നും പിന്മാറുന്നതായി അറിയിച്ചത്. വി.സിക്ക് അദ്ദേഹം കത്ത് നൽകിയതായും സൂചനയുണ്ട്. സംഭവത്തിൽ കാലടി സർവ്വകലാശാല വി.സി ഇന്ന് ഗവർണർക്ക് വിശദീകരണം നൽകാനിരിക്കെയാണ് സംഭവം.
ALSO READ: DGP Jacob Thomas: ഞാൻ എന്തു കൊണ്ട് BJP ആയി ?? വ്യക്തത വരുത്തി ജേക്കബ് തോമസിന്റ ഫേസ് ബുക്ക് പോസ്റ്റ്
ഡോ ടി പവിത്രൻ പരാതിയിൽ നിന്ന് പിൻമാറിയതായി വി.സി സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹം കാലടി സർവകലാശാല(University) വിസിക്ക് ഇത് സംബന്ധിച്ച് കത്ത് നൽകിയതായും വിവരമുണ്ട്. കത്തിന്റെ പകർപ്പ് പുറത്തുവന്നിട്ടില്ല.എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ ഡോ. ടി പവിത്രൻ തയ്യാറായിട്ടില്ല. മൂന്ന് പേരാണ് പരാതിയുമായി രംഗത്ത് വന്നത്. മൂന്നിൽ നിന്ന് ഒരാൾ പിന്മാറുന്നത് നിനിത കണിച്ചേരിക്ക് കൂടുതൽ അനുകൂലമാകും. ഇത് സംബന്ധിച്ച് ഉയർന്നുവന്ന ആരോപണങ്ങൾ കൂടുതൽ ദുർബലപ്പെടും.
അതിനിടെ നിയമന വിവാദത്തിൽ വൈസ് ചാൻസിലർ ഇന്ന് ഗവർണർക്ക്(Governor) റിപ്പോർട്ട് നൽകും. അതിന്റെ ഡ്രാഫ്റ്റ് തയ്യാറാക്കി ഗവർണർക്ക് അയച്ച് നൽകുകയാണ് ചെയ്യുക. യു ജി സി ചട്ടങ്ങൾ പാലിച്ചാണ് നിനിതയുടെ നിയമനം നടന്നതെന്ന് റിപ്പോർട്ടിലുണ്ടാകുമെന്നാണ് വിവരം.
ALSO READ: Mani C Kappen യു.ഡി.എഫിലേക്ക്, ഐശ്വര്യ കേരളയാത്ര കോട്ടയത്ത് എത്തിയ ശേഷം തീരുമാനമെന്ന് സൂചന
നിയമനത്തിൽ അപാകതയില്ലെന്ന് നേരത്തെ വി സി വ്യക്തമാക്കിയിരുന്നു.ഡോ.ഉമർതറമേൽ, ഡോ. ടി. പവിത്രൻ, ഡോ.കെ.എം. ഭരതൻ എന്നിവരായിരുന്നു അസി. പ്രഫസർ ഇന്റർവ്യൂ ബോഡിലുണ്ടായിരുന്ന വിഷയ വിദഗ്ധർ. തങ്ങൾ നൽകിയ റാങ്ക് പട്ടിക(Rank List) അട്ടിമറിച്ചതായാണ് ഇവർ പരാതിപ്പെട്ടത്. ഡോ. ഉമർതറമേൽ സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.